തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി കഴിഞ്ഞവർ കാത്തിരിക്കല്ലേ, പുതുക്കുന്നതിനായുള്ള നിർദ്ദേങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ടുള്ള സംശമുള്ളവർക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംവിഡി നിർദേശങ്ങൾ നൽകിയിരിക്കുന്നത്. 2019 സെപ്തംബർ ഒന്നിന് മുനപ് ലൈസൻസ് എടുത്തവർക്കും അല്ലെങ്കിൽ അവ പുതുക്കിയവർക്കും 20 വർഷമോ 50 വയസോ ഏതാണോ പൂർത്തിയാകുന്നത് ആ തീയതി വരെയായിരിക്കും ലൈസൻസിന്റെ കാലാവധിയെന്ന് നിർദേശങ്ങളിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കഴിഞ്ഞവർക്ക് പുതുക്കുന്നതിനായുള്ള നിർദേങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ടുള്ള സംശമുള്ളവർക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംവിഡി നിർദേശങ്ങൾ നൽകിയിരിക്കുന്നത്. 2019 സെപ്തംബർ ഒന്നിന് മുനപ് ലൈസൻസ് എടുത്തവർക്കും അല്ലെങ്കിൽ അവ പുതുക്കിയവർക്കും 20 വർഷമോ 50 വയസോ ഏതാണോ പൂർത്തിയാകുന്നത് ആ തീയതി വരെയായിരിക്കും ലൈസൻസിന്റെ കാലാവധിയെന്ന് നിർദേശങ്ങളിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഡ്രൈവിംഗ് ലൈസൻസ് കാലാവധി സംബന്ധിച്ച് സംശയമുള്ളവർക്കായി…….
2019 സെപ്റ്റമ്പർ 1 ന് മുൻപ് ലൈസൻസ് എടുത്തവർക്കും അല്ലെങ്കിൽ അവ പുതുക്കിയവർക്കും : –
?? 20 വർഷമോ 50 വയസോ ഏതാണ് ആദ്യം പൂർത്തിയാവുന്നത് ആ തീയതി വരെ ആയിരിക്കും ലൈസൻസിന്റെ കാലാവധി.
?? 50 വയസ് കഴിഞ്ഞാൽ ഓരോ 5 വർഷത്തേക്കും പുതുക്കി നൽകിയിരുന്നു.
?? ഹെവി ലൈസൻസ് (Trans) – 3 വർഷം ആയിരുന്നു കാലാവധി.
പിന്നീട് ഓരോ മൂന്നു വർഷവും പുതുക്കണമായിരുന്നു.
ഹസാർഡസ് ലൈസൻസ് 3 വർഷമായിരുന്നു കാലാവധി. പിന്നീട് ഓരോ വർഷവും പുതുക്കണമായിരുന്നു.
2019 സെപ്റ്റമ്പർ 1 ന് ശേഷം ലൈസൻസ് എടുത്തവർക്കും അല്ലെങ്കിൽ പുതുക്കുന്നവർക്കും : –
30 വയസിനുള്ളിൽ എടുത്താൽ – 40 വയസു വരെ കാലാവധി .
30 നും 50 നും ഇടയിൽ പ്രായമായവർക്ക് -10 വർഷത്തേക്ക്.
50 നും 55 നും ഇടയിൽ പ്രായമുള്ളവർക്ക് 60 വയസു വരെ.
55 വയസിനു മുകളിൽ 5 വർഷം വീതം.
ഹെവി ലൈസൻസ് (Trans) കാലാവധി 5 വർഷം.
പിന്നീട് ഓരോ 5 വർഷവും പുതുക്കണം.
ഹസാർഡസ് ലൈസൻസ് കാലാവധി 3 വർഷം.കാലാവധി കഴിഞ്ഞാൽ വീണ്ടും പുതുതായി എൻഡോർസ് ചെയ്യണം
എല്ലാവരും അവരവരുടെ ലൈസൻസ് കാലാവധി പരിശോധിക്കുമല്ലോ