വിമാനത്തിൽ ബീഡി വലി, 42കാരൻ അറസ്റ്റിൽ

Advertisement

മുംബൈ.വിമാനത്തിൽ ബീഡി വലിച്ച 42കാരൻ അറസ്റ്റിൽ. ദില്ലി മുംബൈ ഇൻഡിഗോ വിമാനത്തിലാണ് യാത്രക്കാരൻ ബീഡി വലിച്ചത്. ക്യാബിൻക്രൂ വിവരം അറിയിച്ചതിനെ തുടർന്ന് മുംബൈയിൽ വിമാനം ഇറങ്ങിയതിന് പിന്നാലെ പ്രതിയെ പൊലീസ് പിടികൂടി. മുഹമ്മദ് അംറുദ്ദീൻ എന്നാണ് പ്രതിയുടെ പേര്. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഐപിസി 336 അടക്കം വിവിധ വകുപ്പുകളാണ് പ്രതിക്ക് മേൽ ചുമത്തിയത്. സുരക്ഷാ പരിശോധനകൾ മറികടന്ന് ബീഡിയുമായി ഇയാൾ എങ്ങനെ വിമാനത്തിനകത്ത് കയറി എന്നതടക്കം കാര്യങ്ങളിലും അന്വേഷണം ഉണ്ടാവും

Advertisement