മിനിക്കോയ്. ലക്ഷദ്വീപിലെ ഇന്ത്യൻ നാവികതാവളം ഐ എൻ എസ് ജടായു നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍ കമ്മിഷൻ ചെയ്തു. മാലിദ്വീപിനും – ഇന്ത്യക്കുമിടയിലെ ഏറ്റവും അടുത്ത ബേസ് ക്യാമ്പാണ് മിനിക്കോയിൽ
ആരംഭിച്ചിരിക്കുന്നത്.
8 ഡിഗ്രി, 9 ഡിഗ്രി അന്താരാഷ്‌ട്ര കപ്പല്‍ച്ചാനലുകള്‍ കടന്നുപോകുന്ന
മിനിക്കൊയിലാണ് പുതിയ ബേസ് ക്യാമ്പ് എന്നത് ശ്രദ്ധേയം. അറബിക്കടലില്‍ ഇന്ത്യയുടെ തന്ത്രപ്രധാന ചുവടുവയ്പ്.
ലക്ഷദ്വീപ് തീരത്ത് കൂടിയുള്ള ലഹരി-ആയുധ കടത്ത് ഇടപാടുകൾക്ക് അറുതിവരുത്താൻ മിനിക്കോയിലേ INS ജടായു വലിയ പങ്ക് വഹിക്കുമെന്നാണ് നാവികസേനയുടെ വിലയിരുത്തൽ.
ലക്ഷദ്വീപിലെ ഇന്ത്യയുടെ രണ്ടാമത്തെ നാവികതാവളമാണ് ഐഎൻഎസ് ജടായു. മിനിക്കോയിൽ പുതിയ എയർസ്ട്രിപ്പ് നിർമിക്കാനും അഗത്തി ദ്വീപുകളിൽ നിലവിലുള്ളത് നവീകരിക്കാനും പദ്ധതിയുണ്ട്.
മാലിദ്വീപിൽ നിന്ന് 524 കിലോമീറ്റർ അകലെയാണ് മിനിക്കോയ് ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്. ദ്വീപിലെ ടൂറിസം ഉൾപ്പടെ സമഗ്ര വികസനത്തിന് പുതിയ നാവിക താവളം മുതൽക്കൂട്ടാവും