കൊച്ചി. പ്രസവിച്ച ശേഷം കുഞ്ഞിനെ പാറമടയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്. പ്രസവിച്ച കുഞ്ഞിനെ പാറമടയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. തിരുവാണിയൂർ സ്വദേശിനി ശാലിനിയെയാണ് എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമൻ ജീവപര്യന്തം തടവിനും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. ഭർത്താവുമായി അകന്നു കഴിഞ്ഞ സമയത്ത് ഗർഭിണിയായ യുവതി പ്രസവശേഷം കുട്ടിയെ ഷട്ടിൽ പൊതിഞ്ഞ കല്ലുകെട്ടി പാറമടയിൽ എറിയുകയായിരുന്നു പ്രസവശേഷം അവശനിലയിൽ ആയ ശാലിനിയെ നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു ആശുപത്രിയിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പുത്തൻ കുരിശു പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നിലവിൽ ശിക്ഷ വിധിച്ചിരിക്കുന്നത്
Home News Breaking News പ്രസവിച്ച ശേഷം കുഞ്ഞിനെ പാറമടയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്