തിരുവനന്തപുരം. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തിൽ സാമ്പത്തിക ക്രമക്കേട് നടത്തിയ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. എച്ച്ഡിഎസ് ജീവനക്കാരനും സി ഐ ടി യു (ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ) സംസ്ഥാന സെക്രട്ടറിയുമായ സുനിൽ കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. കാത്ത് ലാബ് കൈകാര്യ ഫീസായി രോഗികളിൽ നിന്നു കൈപ്പറ്റിയ പണത്തിൽ ആണ് തിരിമറി നടത്തിയത്. ആശുപത്രി വികസന സമിതിയിൽ അടയ്ക്കാതെ പണം തട്ടിയെടുത്തു എന്ന പരാതിയിൽ ആശുപത്രി സൂപ്രണ്ട് എ.നിസാറുദീൻ കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. ഇതിന്
പിന്നാലെയാണ് സസ്പെൻഷൻ നടപടി. എച്ച്ഡിഎസിലെ കാത്ത് ഓഫിസിലെ കാഷ്യർ ആണ് സുനിൽകുമാർ . എച്ച്ഡിഎസിന് അടയ്ക്കേണ്ട പണം അനധികൃതമായി സൂക്ഷിക്കുകയും സാമ്പത്തിക ക്രമക്കേട് നടത്തുകയും ചെയ്തതായി രേഖകൾ സഹിതം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
Home News Breaking News മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തിൽ സാമ്പത്തിക ക്രമക്കേട് ,സി ഐ ടി യു നേതാവിനെതിരെ...