അഭിമന്യു വധക്കേസിലെ രേഖകൾ കാണാനില്ല

Advertisement

കൊച്ചി.അഭിമന്യു വധ കേസിലെ രേഖകൾ കാണാനില്ല. പോലീസ് കോടതിയിൽ സമർപ്പിച്ച രേഖകളാണ് കാണാതായത്.
കേസിലെ കുറ്റപത്രം അടക്കം കോടതിയിൽ നിന്നും നഷ്ടപ്പെട്ടു. എറണാകുളം സെൻട്രൽ പോലീസ് ആണ് രേഖകൾ കോടതിയിൽ സമർപ്പിച്ചത്.വിചാരണ ആരംഭിക്കാൻ ഇരിക്കെയാണ് കേസിലെ സുപ്രധാന രേഖകൾ കോടതിയിൽ നിന്നും നഷ്ടപ്പെട്ടത്

2018 ജൂലൈ ഒന്നിനാണ് അഭിമന്യു കൊല്ലപ്പെടുന്നത്. എറണാകുളം സെഷൻസ് കോടതിയിൽ നിന്നാണ് രേഖകൾ കാണാതായത്
പ്രോസിക്യൂഷന്റെ ഭാഗത്ത് അടക്കം കുറ്റപത്രത്തിന്റെ പകർപ്പുകൾ ഉണ്ട്. രേഖകൾ പുനസ്ഥാപിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി.കഴിഞ്ഞ ഡിസംബർ ഒന്നിന് രേഖകൾ കാണാതായ വിവരം സെഷൻസ് കോടതിയിൽ നിന്ന് ഹൈക്കോടതിയെ അറിയിച്ചു.

കുറ്റപത്രം അടക്കമുള്ള 11 രേഖകൾ ആണ് കാണാതായത്. കോടതിയുടെ സേഫ് കസ്‌റ്റഡിയിൽ സൂക്ഷിച്ചി രുന്ന രേഖകൾ കാണാതായതാ യി ശിരസ്‌തദാർ ഹൈക്കോടതി യെ അറിയിക്കുകയാണുണ്ടായത്.

പോപ്പുലർ ഫ്രണ്ട്-ക്യാംപസ് ഫ്രണ്ട് പ്രവർത്തകരാണു കേസി ലെ പ്രതികൾ. പോപ്പുലർ ഫ്രണ്ടി നെ നിരോധിക്കാനുള്ള നീക്ക ങ്ങൾ നടക്കുന്നതിനിടയിൽ അഭിമന്യു കേസിൻ്റെ വിവരങ്ങൾ തേടി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) എത്തിയ പ്പോഴാണു കുറ്റപത്രം അടക്കമു ള്ള നിർണായക രേഖകൾ കോട തിയിൽ നിന്നു നഷ്‌ടപ്പെട്ടതായി തിരിച്ചറിഞ്ഞത്.

നഷ്‌ടപ്പെട്ട മുഴുവൻ രേഖകളുടെയും പകർപ്പ് പ്രോസിക്യൂഷനും സൂക്ഷിച്ചിട്ടുള്ളതിനാൽ കോടതിയിൽ നിന്നു രേഖകൾ നഷ്‌ടപ്പെട്ട തുടര്‍ വിചാരണ നടപടികളെ പ്രതി കൂലമായി ബാധിക്കില്ലെന്നാണു പ്രതീക്ഷ. നഷ്‌ടപ്പെട്ട മുഴുവൻ രേഖകളുടെയും പകർപ്പ് അടുത്ത ദിവസം അന്വേഷണ സംഘം കോടതിയിൽ വീണ്ടും സമർപ്പിക്കും. കേസന്വേഷണം പൂർത്തിയാക്കി 2018 സെപ്റ്റംബർ 26നാ ണു പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 2018 ജൂ ലൈ 2നു പുലർച്ചെ 12.45നാണ് അഭിമന്യുവിനു കുത്തേറ്റത്. പുറ ത്തുനിന്നുള്ള പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) പ്രവർത്തകർ ആയുധങ്ങളുമായി ക്യാംപസിൽ എത്തിയതായാണു നഷ്ടപ്പെട്ട കുറ്റപത്രത്തിലുണ്ടായിരുന്നത്. നെട്ടൂർ മേക്കാട്ട് സഹൽ ഹംസ യാണ് (27) അഭിമന്യുവിനെ കു ത്തിവീഴ്ത്തിയത്. 2022 നവംബ റിൽ കേസ് വീണ്ടും പരിഗണിച്ചെ ങ്കിലും അപ്പോഴേക്കും ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിന്റെ വി ചാരണ ഇതേ കോടതിയിൽ തുട ങ്ങിയിരുന്നു. ഈ കേസിൽ വിധി പറഞ്ഞിട്ടു മാത്രമേ അഭിമന്യു വധക്കേസിൽ സാക്ഷി വിസ്‌താ രം തുടങ്ങാൻ സാധ്യതയുള്ളു.

അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ട രേഖകൾ കാണാതായ സംഭവം. പുറത്തുവരുന്ന വാർത്തകൾ ഞെട്ടിക്കുന്നതെന്ന് എസ്എഫ്ഐ പ്രതികരിച്ചു. സംഭവം ഹൈക്കോടതി ചീഫ് ജസ്റ്റിസ് നേരിട്ട് അന്വേഷിക്കണം.
കൃത്യവിലോപം കാണിച്ച എറണാകുളം സെഷൻസ് കോടതിയിലെ  ഉദ്യോഗസ്ഥർക്കെതിരെ  നടപടി സ്വീകരിക്കണമെന്നും ആവശ്യം.