സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സെല്ലോ ഫൈൻ ടാപ്പ് ടെസ്റ്റ് നടത്തും

Advertisement

വയനാട്. വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന പ്രധാന പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. തിങ്കളാഴ്ച ഇതിനായുള്ള അപേക്ഷ സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. ഹോസ്റ്റലിലെ കുളിമുറിയിൽ സിദ്ധാർത്ഥൻ തൂങ്ങി നിന്നിരുന്ന മുണ്ട് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഈ തുണി പോലീസ് ശേഖരിച്ച് തൊണ്ടിമുതലുകളുടെ കൂട്ടത്തിൽ കോടതിയിൽ സമർപ്പിച്ചിരുന്നു. കോടതിയുടെ അനുമതിയോടുകൂടി മാത്രമേ ശാസ്ത്രീയ പരിശോധന നടത്താനാകു. ഇതിനായുള്ള അപേക്ഷ അന്വേഷണസംഘം സമർപ്പിച്ചിട്ടുണ്ട്. തൂങ്ങിയ നിലയിൽ കണ്ടെത്തിയ തുണി പോസ്റ്റ്മോർട്ടം സമയത്ത് ലഭിച്ചില്ലെന്നത് വിവാദമായിരുന്നു. സെല്ലോ ഫൈൻ ടാപ്പ് ടെസ്റ്റ് എന്ന ശാസ്ത്രീയ പരിശോധന പൂർത്തിയാക്കുക വഴി സിദ്ധാർത്ഥന്റെ മരണം ഏതുവിധത്തിലാണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് വ്യക്തത വരും.

Advertisement