ഒന്നാം ക്ലാസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം, പ്രതിക്ക് 38 വർഷം കഠിനതടവും പിഴയും

Advertisement

അടൂര്‍. ഒന്നാം ക്ലാസ്സുകാരിക്ക് ലൈംഗികാതിക്രമം പ്രതിക്ക് 38 വർഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും.പത്തനംതിട്ട അടൂർ പോക്സോ കോടതിയുടേതാണ് വിധി .ബന്ധുവും ഒന്നാം ക്ലാസുകാരിയുമായ പെൺകുട്ടിയെ സ്കൂളിൽ നിന്നു മടങ്ങി വരും വഴി വീട്ടിലെത്തിക്കാം എന്നു പറഞ്ഞ് പ്രതി, ഓട്ടോറിക്ഷയിൽ കയറ്റി ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിലാണ് തടിയൂർ, കടയാർ കോട്ടപ്പള്ളിൽ വീട്ടിൽ റെജി കെ. തോമസ് (50) നെ പത്തനം തിട്ട ഫാസ്റ്റ് ട്രാക് പോക്സോ ജഡ്ജ് ഡോണി തോമസ് വർഗീസ് 38 വർഷം കഠിന തടവിനും 5 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും വിധിച്ചത്.
പിഴ ഒടുക്കാതിരുന്നാൽ നാലര വർഷം അധിക കഠിന തടവിനും ശിക്ഷ വിധിച്ചു. 2017 കാലയളവിൽ നടന്ന സംഭവത്തിൽ കോയിപ്രം പോലീസ് രജിസ്റ്റർ ചെയ്ത കേസിൻ്റെ വിചാരണ തുടങ്ങിയ ശേഷം പലവിധ കാരണങ്ങളാൽ നീണ്ടുപോകുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ: ജയ്സൺ മാത്യൂസ് ഹാജരായ കേസിൻ്റെ അന്വേഷണം നടത്തിയത് പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ബി. അനിലാണ്.