തിരുവനന്തപുരം. ജി.എസ്.റ്റി,ജിയോളജി പാസ് തട്ടിപ്പ് വ്യാപകമായി നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് നടത്തിയ സംസ്ഥാന വ്യാപക പരിശോധനയിൽ ഒരു കോടി 36 ലക്ഷത്തിലധികം രൂപയുടെ പിഴ ഈടാക്കി.വിജിലൻസ് പിടികൂടിയ വാഹനങ്ങളിൽ നിന്നും മോട്ടോർ വാഹന വകുപ്പ്,മൈനിങ് ആൻഡ് ജിയോളജി,ജിഎസ്റ്റി വകുപ്പുകളാണ് പിഴ ഈടാക്കിയത്. ടിപ്പറും,ട്രക്കുകളും,ലോറികളുമാണ് ഇന്നലെ രാവിലെ ആറു മണി മുതൽ പരിശോധിച്ചത്.അമിതഭാരം കയറ്റിയ 319 വാഹനങ്ങൾ പിടിച്ചെടുത്തു.പാസ്സില്ലാതെ കണ്ടെത്തിയ 107 വാഹനങ്ങൾക്കെതിരെയും നടപടിയെടുത്തു.ഏറ്റവും കൂടുതൽ പിഴ ചുമത്തിയത് പാലക്കാട് ജില്ലയിലാണ്.19,05,704 രൂപയാണ് പാലക്കാട് ജില്ലയിൽ മാത്രം ചുമത്തിയത്.രൂപമാറ്റം വരുത്തി അധിക ബോഡി ഘടിപ്പിച്ചു സാധനങ്ങൾ കടത്തുന്നുവെന്നും കണ്ടെത്തലുണ്ട്
Home News Breaking News ജി എസ് റ്റി,ജിയോളജി പാസ് തട്ടിപ്പ് വ്യാപകമായി നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് നടത്തിയ സംസ്ഥാന...