അനുജത്തിയെ സ്‌കൂള്‍ ബസ്സില്‍ നിന്നും കൂട്ടാന്‍ ബസ്സിന് അടുത്തേക്ക് എത്തിയ എല്‍കെജി വിദ്യാര്‍ത്ഥി ബസ്സിനടിയില്‍പ്പെട്ട് മരിച്ചു

Advertisement

കല്‍പ്പറ്റ: അനുജത്തിയെ സ്‌കൂള്‍ ബസ്സില്‍ നിന്നും കൂട്ടാന്‍ ബസ്സിന് അടുത്തേക്ക് എത്തിയ എല്‍കെജി വിദ്യാര്‍ത്ഥി ബസ്സിനടിയില്‍പ്പെട്ട് മരിച്ചു

വയനാട് ജില്ലയിലെ പള്ളിക്കുന്ന് മൂപ്പന്‍കാവ് പുലവേലില്‍ ജിനോ സോസ് – അനിത ദമ്ബതകളുടെ ഇളയ മകന്‍ ഇമ്മാനുവല്‍ ആണ് മരിച്ചത്. കണിയാമ്ബറ്റ ഗവ. എല്‍.പി സ്‌കൂള്‍ എല്‍.കെ.ജി വിദ്യാര്‍ഥിയാണ്.

ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെ വീടിനു മുന്നിലാണ് അപകടമുണ്ടായത്. ഇമ്മാനുവലിന്റെ ഇരട്ടസഹോദരി എറിക്കയെ സ്‌കൂളില്‍നിന്ന് എത്തിയപ്പോഴായിരുന്നു അപകടം. എറിക്ക വരുന്നതുകണ്ട് സ്‌കൂള്‍ ബസ്സിന് അടുത്തേക്ക് ഇമ്മാനുവല്‍ ഓടുകയായിരുന്നു. കുട്ടി വന്നതറിയാതെ ബസ് മുന്നോട്ടെടുക്കുകയായിരുന്നു.

കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓട്ടിസം ബാധിതനായ ഇമ്മാനുവല്‍ കണിയാമ്ബറ്റ ഗവ. എല്‍.പി. സ്‌കൂള്‍ എല്‍.കെ.ജി. വിദ്യാര്‍ഥിയാണ്. എയ്ഞ്ചല്‍ ട്രീസ, ആല്‍വിന്‍ ജോസ് എന്നിവര്‍ മറ്റ് സഹോദരങ്ങളാണ്.

Advertisement