ഡ്രൈവിംഗ് ടെസ്റ്റിലെ പരിഷ്കരണങ്ങളില്‍ ആശങ്ക ഒഴിയാതെ ഉപഭോക്താക്കൾ

Advertisement

തിരുവനന്തപുരം.സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റിലെ പരിഷ്കരണങ്ങളില്‍ ആശങ്ക ഒഴിയാതെ ഉപഭോക്താക്കൾ. നേരത്തെ
സ്ലോട്ട് ബുക്ക് ചെയ്ത് ഡെയ്റ്റ് കിട്ടിയവർ ഇന്ന് വീണ്ടും ടെസ്റ്റിന് ത്തും. ഇന്നലെ വലിയ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിൽ ഇന്ന് എന്ത് നടപടിയാണ് ഉണ്ടാവുക എന്നതാണ് ഡെയ്റ്റ് കിട്ടിയവരുടെ ആശങ്ക.ഒരു കേന്ദ്രത്തിൽ 50 പേരുടെ ടെസ്റ്റ് നടത്തിയാൽ മതിയെന്ന ഉത്തരവ് പുറത്ത് ഇറങ്ങിയിട്ടില്ലങ്കിലും വാക്കാൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട്.ഇത് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥർ ഇന്നലെ ടെസ്റ്റ് 50 ആക്കി ചുരുക്കാൻ തീരുമാനിച്ചത്.അപേക്ഷകരുടെ എണ്ണം 50 ആയി ചുരുക്കുമ്പോൾ ആരെ ഒഴിവാക്കും,​ അതിന് എന്ത് മാനദണ്ഡമാണ് സ്വീകരിക്കുക,​ ഒഴിവാക്കുന്നവർക്ക് പുതിയ തീയതി എങ്ങനെ നൽകും എന്നതിൽ ഉദ്യോഗസ്ഥർക്കിടയിൽ തന്നെ അവ്യക്ത നിലനിൽക്കുകയാണ്.