വാർത്താനോട്ടം

Advertisement

2024 മാർച്ച് 08 വെള്ളി

BREAKING NEWS

👉 തൃശൂരിലെ സ്ഥാനാർത്ഥിത്വത്തിൽ കെ മുരളീധരന് അതൃപ്തി, ഇപ്പോൾ പ്രതികരണത്തിനില്ലെന്ന് മുരളീധരൻ

👉ഗാർഹിക സിലിണ്ടർ വില 100 രൂപ കുറച്ചു. വനിതാ ദിന സമ്മാനമെന്ന് പ്രധാനമന്ത്രി

👉 സംസ്ഥാന നേതൃത്വം അറിയാതെ പത്മജയെ പാർട്ടിയിലെടുത്തതിൽ കേരള ബിജെപിയിൽ അമർഷം,

👉 മൂന്നാറിൽ പടയപ്പയുടെ ആക്രമണത്തിൽ കാർ തകർന്നു.

ഇന്ന് രാജ്യാന്തര വനിതാദിനം. ന്യൂസ് അറ്റ് നെറ്റിൻ്റെ വനിതാ ദിന ആശംസകള്‍.

🌴കേരളീയം🌴

🙏 സംസ്ഥാനത്തെ അഞ്ചേകാല്‍ ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ക്കെല്ലാം ശമ്പളം നല്‍കിയെന്ന് ധനവകുപ്പ്. ആറാം ശമ്പള ദിവസമാണ് വിതരണം പൂര്‍ത്തിയായത്. അതേസമയം, ട്രഷറി നിയന്ത്രണം നീക്കുന്നതില്‍ തീരുമാനമായില്ല.

🙏 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി പാര്‍ട്ടി ആസ്ഥാനത്തെത്തി, ബിജെപി ജനറല്‍ സെക്രട്ടറി പ്രകാശ് ജാവദേക്കറില്‍ നിന്നാണ് പത്മജാ വേണുഗോപാല്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.

🙏 കാലിക്കറ്റ് വിസി ഡോ. എം കെ ജയരാജിനെയും സംസ്‌കൃത വിസി ഡോ.എം വി നാരായണനെയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുറത്താക്കി. യുജിസി യോഗ്യത ഇല്ലാത്തത്തിന്റെ പേരിലാണ് ഗവര്‍ണറുടെ നടപടി.

🙏 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക ഇന്ന് പ്രഖ്യാപിക്കും. ഡല്‍ഹി, ചത്തിസ്ഗഢ്, കര്‍ണാടക, തെലങ്കാന, കേരള, ലക്ഷദ്വീപ്, മേഘാലയ, കേരള, ത്രിപുര, സിക്കിം, മണിപുര്‍ എന്നീ സംസ്ഥാനങ്ങളിലെ 60 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുക.

🙏 കേരള സംസ്ഥാന യുവജന കമ്മിഷന്റെ 2023-24 വര്‍ഷത്തെ യൂത്ത് ഐക്കണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ആന്‍സി സോജന്‍, ബേസില്‍ ജോസഫ്, കെ. അഖില്‍, അശ്വിന്‍ പറവൂര്‍, സജീഷ് കെ.വി, ശ്രീനാഥ് ഗോപിനാഥ് എന്നിവരാണ് വിവിധ സാമൂഹിക മേഖലകളില്‍ പുരസ്‌കാരത്തിന് അര്‍ഹത നേടിയത്.

🙏 ജോലിയുടെ പേരില്‍ ആകര്‍ഷകമായ ശമ്പളം വാഗ്ദാനം നല്‍കി റഷ്യന്‍ യുദ്ധ മേഖലകളിലേക്ക് അടക്കം യുവാക്കളെ അയച്ച സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് തിരുവനന്തപുരം അടക്കം ഏഴ് നഗരങ്ങളില്‍ സിബിഐ റെയ്ഡ്. ദില്ലി, തിരുവനന്തപുരം, മുംബൈ, അംബാല, ചണ്ഡീഗഡ്, മധുര, ചെന്നൈ ഉള്‍പ്പെടെ 13 ഇടങ്ങളിലാണ് പരിശോധന.

🙏 മോണ്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി വൈ ആര്‍ റസ്റ്റം ഭീഷണിപ്പെടുത്തിയെന്നും പണം വാങ്ങിയെന്നും ആരോപിച്ച് പരാതിക്കാരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

🙏 തോമസ് ഐസക്കിന് ഇഡി അയച്ച ആറാമത് സമന്‍സിന് സ്റ്റേ ഇല്ല. സമന്‍സ് സ്റ്റേ ചെയ്യണമെന്ന് തോമസ് ഐസക്ക് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. അന്വേഷണത്തിനെതിരായ ഹര്‍ജി നിലനില്‍ക്കുന്നതിനിടെ പുതിയ സമന്‍സ് അയച്ചതില്‍ ഇഡിയോട് വിശദീകരണം രേഖയായി എഴുതി നല്‍കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചു.

🙏 സംസ്ഥാനത്ത് അതികഠിന ചൂട് തുടരും. എട്ട് ജില്ലകളില്‍ 3 ഡിഗ്രി സെന്റിഗ്രേഡ് വരെ ചൂട് ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. എട്ട് ജില്ലകളില്‍ കനത്ത ചൂട് മാത്രമല്ല അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

🙏 ഇന്ന് മഹാശിവരാത്രി. ആഘോഷങ്ങള്‍ക്കൊരുങ്ങി ശിവക്ഷേത്രങ്ങള്‍. ശിവരാത്രിയോടനുബന്ധിച്ച് ആലുവയില്‍ ഇന്നും നാളേയും ഗതാഗത നിയന്ത്രണം.

🇳🇪 ദേശീയം 🇳🇪

🙏 കഴിഞ്ഞ മാസം 21ന്ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകസമരത്തിനിടെ ഇരുപത്തിയൊന്നുകാരനായ ശുഭ്കരണ്‍ സിംഗ് മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവിട്ടു.

🙏 പത്തു വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ ഡല്‍ഹി സര്‍വകാലശാല മുന്‍ പ്രൊഫസര്‍ ജി എന്‍ സായിബാബ ജയില്‍ മോചിതനായി. മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള കേസില്‍ ബോംബെ ഹൈക്കോടതി ഇദ്ദേഹത്തിനെ കുറ്റവിമുക്തനാക്കിയതാണ്.

🙏 സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ക്കൊപ്പം നടന്ന് മമത ബാനര്‍ജി. വനിതാ ദിനത്തോടനുബന്ധിച്ച് തൃണമൂല്‍ സംഘടിപ്പിച്ച റാലിയിലാണ് സ്ത്രീകള്‍ പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവരുടെ വിമര്‍ശനത്തിനു ശേഷമാണ് മമതാ ബാനര്‍ജി ഇന്നലെ സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ക്കൊപ്പം റാലിയില്‍ പങ്കെടുത്തത്.

🙏 50,000 കോടിയുടെ പ്രതിരോധ കയറ്റുമതിയാണ് 2028 – 29 വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. എന്‍ഡിടിവി സംഘടിപ്പിച്ച പ്രതിരോധ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

🏏 കായികം 🏏

🙏 സന്തോഷ് ട്രോഫിയുടെ സെമിയില്‍ മണിപ്പുരിനെ തോല്‍പിച്ച ഗോവ ഫൈനലില്‍. ഒരു ഗോളിന് പിന്നിട്ട് നിന്ന ഗോവ ഇഞ്ചുറി ടൈമില്‍ മത്സരം സമനിലയിലാക്കിയതിനു പിന്നാലെ എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിലും വലകുലുക്കി ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കുകയായിരുന്നു.

🙏 വനിതാ ഐപിഎല്ലില്‍ യുപി
വാരിയേഴ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 42 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തപ്പോള്‍ യുപി വാരിയേഴ്സിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

🙏 ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 218-ല്‍ അവസാനിച്ചു