സ്വകാര്യമേഖലയിലെ ഫാർമസിസ്റ്റുകളുടെ മിനിമംവേതനം – കരട് വിജ്ഞാപനം ഉടൻ നടപ്പിലാക്കണം

Advertisement

സ്വകാര്യ മേഖലയിലെ ഫാർമസിസ്റ്റുകൾ സെക്രട്ടറിയേറ്റ് ധർണ്ണാ സമരം നടത്തി

തിരുവനന്തപുരം.സ്വകാര്യമേഖലയിലെ ഫാർമസിസ്റ്റുകളുടെ മിനിമംവേതനം – കരട് വിജ്ഞാപനം ഉടൻ നടപ്പിലാക്കണം എന്ന ആവശ്യവുമായി കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) നേതൃത്വത്തിൽ സ്വകാര്യ മേഖലയിലെ ഫാർമസിസ്റ്റുകൾ സെക്രട്ടറിയേറ്റ് ധർണ്ണ നടത്തി. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെപിപിഎ ജനറൽ സെക്രട്ടറി പി.പ്രവീൺ സ്വാഗതം പറഞ്ഞു, സംസ്ഥാന പ്രസിഡണ്ട് ഗലീലിയോ ജോർജ്ജ് അദ്ധ്യക്ഷനായി. ആലപ്പുഴ ഡി.സി.സി പ്രസിഡണ്ട് ബിന്ദു കൃഷ്ണ, എഐടിയുസി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ, ബിഎംഎസ് ജില്ലാ സെക്രട്ടറി ഇ.വി. ആനന്ദ്, എസ് ടി യു ജില്ലാ സെക്രട്ടറി മാഹിൻ അബൂബക്കർ , ഫാർമസി കൗൺസിൽ മെമ്പർമാരായ,കെ.പി.സണ്ണി, ടി.ആർ. ദിലീപ് കുമാർ, എ. ജാസ്മി മോൾ , എന്നിവർ സംസാരിച്ചു.

സർക്കാർ മേഖലയിൽ ഫാർമസിസ്റ്റുകളുടെ പുതിയ തസ്തിക സൃഷ്ടിക്കുക,
സർക്കാർ മേഖലയിലെ താൽക്കാലിക നിയമനങ്ങളിൽ മിനിമം വേതനം ഉറപ്പു വരുത്തുക, അനധികൃത ഫാർമസി അസിസ്റ്റന്റ് കോഴ്സുകൾ അവസാനിപ്പിക്കുക. എന്നീ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു സമരം.
ടി.വി. നവജി, ചെറിന്നിയൂർ രാജീവ്, ടി. ഷുഹൈബ്, കെ.പങ്കജാക്ഷൻ, പി.പി. അനിൽകുമാർ, ഷിജി ജേക്കബ് എന്നിവർ നേതൃത്വം നൽകി.

Advertisement