റോഡ് റോളർ മറിഞ്ഞ് ഡ്രൈവർ മരിച്ചു

Advertisement

കോഴിക്കോട് ഉള്ളിയേരി ആനവാതിലിൽ റോഡ് റോളർ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മധ്യപ്രദേശ് നരസിംഹപൂർ ദിഹീയ സ്വദേശി മോലിയാണ് മരിച്ചത്. ആനവാതിൽ – നാറാത്ത് റോഡ് ജോലിയ്ക്ക് എത്തിയതായി രുന്നു. വണ്ടിക്കടിയിൽപ്പെട്ട നിലയിലായിരുന്നു മോലി. ജെസിബിയെത്തി റോളർ ഉയർത്തിയാണ് ഇയാളെ പുറത്തെടുത്തത്. മൊടക്കല്ലൂർ മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല