കെ.കരുണാകരന്റെ ചിത്രമുള്ള ബിജെപി ഫ്‌ലക്‌സ് ബോര്‍ഡ് കീറി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Advertisement

മലപ്പുറം നിലമ്പൂരില്‍ കെ.കരുണാകരന്റെ ചിത്രമുള്ള ബിജെപി ഫ്‌ലക്‌സ് ബോര്‍ഡ് കീറി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പത്മജ വേണുഗോപാല്‍ ബിജെപി അംഗ്വതം സ്വീകരിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പത്മജയ്ക്കുമൊപ്പം ലീഡര്‍ കെ കരുണാകരന്റെയും ചിത്രവുമായി ബിജെപി സ്ഥാപിച്ച ഫ്ളെക്സ് ബോര്‍ഡാണ് കീറിയത്. പത്മജ ഗോപാലിന് സ്വാഗതം ആശംസിച്ചു ബിജെപി മുന്‍സിപ്പല്‍ കമ്മിറ്റി നിലമ്പൂര്‍ ടൗണിലാണ് ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പത്മജ വേണുഗോപാലിനുമൊപ്പം കോണ്‍ഗ്രസ് നേതാവായ കെ. കരുണാകരന്റെ കൂടി ചിത്രം ഇടംപിടിച്ചതോടെ ഫ്ളെക്സ് വളരെ വേഗം ചര്‍ച്ചയായി. ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി ഫ്ളെക്സ് ബോര്‍ഡ് നശിപ്പിക്കുകയായിരുന്നു.