തലശേരി. അരനൂറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷം തലശ്ശേരി – മാഹി ബൈപ്പാസ് യാഥാർത്ഥ്യം. മുഴപ്പിലങ്ങാട് – അഴിയൂർ, മാഹി ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച നാടിന് സമർപ്പിക്കും. 1543 കോടി രൂപ ചിലവിലാണ് 18.6 കിലോമീറ്റർ ദൂരത്തിലുള്ള ബൈപ്പാസ് നിർമ്മാണം പൂർത്തിയാക്കിയത്.
കൃത്യം പറഞ്ഞാല്‍ 46 വർഷത്തെ കാത്തിരിപ്പ്. ദേശീയപാതാ ബൈപ്പാസ് ഇപ്പോള്‍ യാഥാർത്ഥ്യമായിരിക്കുന്നു. മുഴപ്പിലങ്ങാട് മുതൽ അഴിയൂർ 18.6 കിലോമീറ്റർ ദൂരം. 45 മീറ്ററിൽ 6 വരി പാത. 1977- ൽ സ്ഥലം ഏറ്റെടുപ്പ് തുടങ്ങി ഇത് പൂർത്തിയാക്കിയത് 2018ൽ. നിർമ്മാണ ചിലവ് 1543 കോടി രൂപ. 4 പാലങ്ങൾ 21 അടിപ്പാതകൾ. മുഴപ്പിലങ്ങാട് മുതൽ അഴിയൂർ വരെ 20 മിനിറ്റ്
പദ്ധതിക്കായി ഏറ്റെടുത്തത് 85.52 ഏക്കർ ഭൂമി. 45 മീറ്റർ വീതിയിൽ ആറുവരിപ്പാത. 1543 കോടി രൂപയാണ് നിർമ്മാണ ചിലവ്. അഞ്ചര മീറ്റർ വീതിയിൽ ഇരുഭാഗത്തും സർവീസ് റോഡുമുണ്ട്.
മാഹി, ധർമ്മടം, അഞ്ചരക്കണ്ടി, കുയ്യാലി പുഴകൾക്കു മീതെ 4 വലിയ പാലങ്ങളും, 21 അടിപ്പാതകളും, ഒരു മേൽപ്പാലവും, റെയിൽവേ മേൽപ്പാലവും നിർമ്മിച്ചു.20 മിനിറ്റുകൊണ്ട് മുഴപ്പിലങ്ങാട് നിന്ന് അഴിയൂരെത്താം, നിലവിൽ എടുക്കുന്നതിന്റെ പകുതിയിൽ താഴെ സമയം മാത്രം മതി.