തിരുവനന്തപുരം .പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർഥിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധമാർച്ച് നടത്തി കെ എസ് യു. നീതിയാത്ര എന്ന പേരിൽ നടത്തിയ മാർച്ച് വൈകിട്ട് നാലു മണിക്ക് നെടുമങ്ങാട് ജംഗ്ഷനിൽ നിന്നാരംഭിച്ച് രാത്രിഎട്ടു മണിയേടെ ക്ലിഫ് ഹൗസ് റോഡിൽ സമാപിച്ചു. മാർച്ചിൽ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞു.
സിദ്ധാർത്ഥന്റെ വസതിയിൽ നിന്നും വൈകിട്ട് 4 മണിക്കാണ് മാർച്ച് ആരംഭിച്ചത്. മാതാപിതാക്കളിൽ നിന്ന് ഛായാചിത്രം ഏറ്റുവാങ്ങിയ ശേഷം നെടുമങ്ങാട് ജംഗ്ഷനിലെ ഉദ്ഘാടന സമ്മേളനം കഴിഞ്ഞ് നീതി യാത്ര തുടങ്ങി. യാത്രയിൽ കെഎസ് യു പ്രവർത്തകർക്കൊപ്പം കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി സിദ്ധിഖ് എം എൽ എ യും പങ്കാളിയായി. സിദ്ധാർത്ഥന്റെ മരണം സി ബി ഐ അന്വേഷിക്കുക കൊലപാതക കുറ്റത്തിന് കേസെടുക്കുക, എസ്എഫ്ഐക്ക് കൂട്ടു നിന്ന അധ്യാപകരെ പിരിച്ചു വിടുക തുടങ്ങിയവ ആവശ്യപ്പെട്ടാണ് മാർച്ച് .. വൈകിട്ട് എട്ടുമണിയോടെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപം മാർച്ച് അവസാനിപ്പിച്ചു. എൻ എസ് യു ദേശീയ പ്രസിഡന്റ് വരുൺ ചൗധരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.. മാർച്ചിന് ശേഷം പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു.. പോലീസിന് നേരെ കുപ്പിയും കല്ലുമെറിഞ്ഞു.പോലീസ് പ്രവർത്തകർക്ക് നേരെ അഞ്ചുതവണ ജലപീരങ്കി പ്രയോഗിച്ചു.
അതേ സമയം സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാക്കൾ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന നിരാഹാര സത്യഗ്രഹം അഞ്ചാം ദിവസത്തിലേക്ക് കടന്നു.