മാവേലിക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ബൈജു കലാശാല

Advertisement

ചെങ്ങന്നൂര്‍. മാവേലിക്കകര ലോക്സഭാമണ്ഡലം എന്‍ ഡിഎ സ്ഥാനാര്‍ഥിയായി ബിഡിജെഎസിലെ ബൈജു കലാശാലയെ പ്രഖ്യാപിച്ചു. ചെങ്ങന്നൂരില്‍ ബിഡിജെഎസ് യോഗത്തില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ സാന്നിധ്യത്തിലാണ് തീരുമാനം.

നിയമസഭാ തെരഞ്ഞെടുപ്പിൽ മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആയിരുന്ന ബൈജു കലാശാല ബിഡിജെഎസിൽ ചേർന്നത് ഈയിടെയാണ്. സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ബൈജുവിന് പാർട്ടിയിലേക്ക് അംഗത്വം നൽകി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മാവേലിക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു ബൈജു. അരുൺ കുമാറിനോട് പരാജയപ്പെട്ടു. ഡിസിസി ജനറൽ സെക്രട്ടറിയായിരിക്കുമ്പോഴാണ് മാവേലിക്കരയിൽ മത്സരിച്ചത്. തൊട്ടുപിന്നാലെ പാർട്ടി വിട്ട് കേരളാ കോൺഗ്രസി(എം)ൽ ചേർന്നു.

താമരക്കുളം പഞ്ചായത്ത് പ്രസിഡന്റായിരുന്നു.ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തംഗവുമായി പ്രവർത്തിച്ചു. കെ.പിഎംഎസ് മുൻ ജനറൽ സെക്രട്ടറിയാണ്. എൻഡിഎയിലെ ധാരണ പ്രകാരം മാവേലിക്കര ലോക്സഭ സീറ്റ് ബിഡിജെഎസിന് അവകാശപ്പെട്ടതാണ്.

ബൈജു യുഡിഎഫില്‍നിന്നാണോ കേരളാ കോണ്‍ഗ്രസ്(എം)ല്‍ ചേര്‍ന്നിരുന്നത് വഴി എല്‍ഡിഎഫില്‍ നിന്നാണോ എന്ന് തര്‍ക്കമുണ്ടായേക്കാം. എന്തായാലും എന്‍ഡിഎ ആളെ എടുത്ത് സ്ഥാനാര്‍ഥിത്വം നല്‍കിക്കഴിഞ്ഞു.

കോട്ടയം- തുഷാർ വെള്ളാപ്പള്ളി

ചാലക്കുടി- ചാലക്കുടി ഉണ്ണികൃഷ്ണൻ

ഇടുക്കി – മാത്യു സ്റ്റീഫൻ അല്ലെങ്കില്‍
കെ പദ്മകുമാർ എന്ന് പറയുന്നു. ഔദ്യോഗികപ്രഖ്യാപനം ഉച്ചക്കുശേഷം നടക്കും.

Advertisement