ട്രെയിനില്‍വെച്ച് യുവതിയോട് ലൈംഗികാതിക്രമം ,കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

Advertisement

പാലക്കാട്.ട്രെയിനില്‍വെച്ച് യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍. പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിലെ അസി. പ്രൊഫസറായ തിരുവനന്തപുരം തേമ്പമുട്ടം സ്വദേശി പ്രമോദ് കുമാറിനെയാണ് RPF പിടി കൂടി റെയിൽവെ പോലീസിന് കൈമാറിയത്.വ്യാഴാഴ്ച ആയിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഏറനാട് എക്‌സ്പ്രസില്‍ കുറ്റിപ്പുറത്ത് നിന്ന് ആലപ്പുഴയിലേക്ക് യാത്ര ചെയ്യുക വിദ്യാർഥിനിയുടെ സ്വകാര്യഭാഗത്താണ് ഇയാൾ കടന്നുപിടിച്ചത്. വിദ്യാർഥിനിയുടെ പരാതിയിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.