ആദിവാസി കോളനിയിലെ പതിനാറുകാരിയെ മൂന്ന് പേർ ചേർന്ന് മദ്യം നൽകി പീഡിപ്പിച്ചു

Advertisement

തൃശൂര്‍ .വനിതാ ദിനത്തിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. അതിരപ്പിള്ളി ആദിവാസി കോളനിയിലെ പതിനാറുകാരിയെയാണ് മൂന്ന് പേർ ചേർന്ന് മദ്യം നൽകി പീഡിപ്പിച്ചത്. അവശനിലയിലായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിൽ. ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.


വനിതാദിനത്തിലാണ് നാടിന് അപമാനമായ സംഭവം. പതിനാറുകാരിയായ ആദിവാസി പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.കോളനിക്കടുത്തുള്ള ഒരു പാറയിൽ നിന്ന പ്രതികളിൽ പരിചയമുള്ള ഒരാൾ പെൺകുട്ടിയെ അടുത്തേക്ക് വിളിക്കുകയായിരുന്നു. പിന്നീട് പെൺകുട്ടിക്ക് മദ്യം നൽകി മൂവരും ചേർന്ന് ബലമായി പീഡിപ്പിക്കുകയായിരുന്നു. ഏറെ നേരമായി കുട്ടിയെ കാണതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ പെൺകുട്ടിയെ പൂർണനഗ്നയായി അവശനിലയിൽ കണ്ടെത്തുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ മലക്കപ്പാറ പോലീസ് പിന്നീട് ആംബുലൻസ് ഏർപ്പെടുത്തി കുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രതികളിൽ ഒരാളെ പെൺകുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.