ദമ്പതികള്‍ വീടിനുള്ളിൽ മരിച്ചനിലയിൽ

Advertisement

ആലപ്പുഴ. ചുനക്കരയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ചനിലയിൽ. ചുനക്കര സരളാലയത്തിൽ 60 കാരിയായ സരളയേയും 63 കാരൻ യശോധരനെയുമാണ് മരിച്ച മരിച്ച നിലയിൽ കണ്ടെത്തിയത്. ഭിന്നശേഷിക്കാരിയായ
സരളയുടെ മൃതദേഹം വീടിൻ്റെ പൂമുഖത്തും യശോധരൻ വീടിന് പുറത്ത് സ്റ്റീലു കൊണ്ടുള്ള സ്റ്റെയർകെയ്സിൽ തൂങ്ങിമരിച്ച നിലയിലുമാണ്.

ഇന്ന് രാവിലെയാണ് അയൽക്കാർ യശോധരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. തുടർന്ന് ബന്ധുക്കളെയും പോലീസിനെയും വിവരം അറിയിച്ചു. വീടിനുള്ളിൽ നടത്തിയ തിരച്ചിലിൽ രണ്ട് കൈകൾക്കും വൈകല്യമുള്ള സരളയെ വീടിനുള്ളിലെ മുറിയിൽ മരിച്ച നിലയിലും കണ്ടെത്തി.
സരള സ്പെഷ്യൽ വില്ലേജ് ഓഫീസറായിരിക്കെയാണ് വിരമിച്ചത്. ഇപ്പോൾ പെരുമ്പൂവുതുള്ള മഠത്തിൽ ജോലി ചെയ്തു വരികയാണ്. യശോധരനുമായുള്ള വിവാഹ ശേഷമാണ് 8 വർഷം മുമ്പ് ചുനക്കരയിൽ വീട് വാങ്ങി താമസമായത്. കുറത്തി കാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സരളയെ ഭർത്താവ് യശോധരൻ കൊലപ്പെടുത്തിയ ശേഷം ജീവൻ ഒടുക്കിയതാണെന്നാണ് സംശയം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു