പൂഞ്ഞാര്‍ ബൈക്ക് റേസ്,മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി സമസ്ത

Advertisement

തിരുവനന്തപുരം. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം. മുഖ്യമന്ത്രിക്ക് ഇതെന്തു പറ്റി എന്ന തലക്കെട്ടോടെയാണ് സുപ്രഭാതം മുഖപ്രസംഗം.
വർഗീയ വാദികളുടെ രീതിയിലേക്ക് മുഖ്യമന്ത്രി താഴ്ന്നുപോകാൻ പാടില്ലെന്നായിരുന്നു വിമർശനം. പൂഞ്ഞാർ സെൻ്റ് മേരീസ് ‘ ഫറോന പള്ളിമുറ്റത്ത് വിദ്യാർഥികൾ നടത്തിയ അതിക്രമത്തെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞതിനെതിരെയാണ് സമസ്ത വിമർശനം

കഴിഞ്ഞ മാസം 23 ന് പൂഞ്ഞാർ സെൻ്റ് മേരീസ് ഫറോന പള്ളിമുറ്റത്ത് വിദ്യാർലികൾ നടത്തിയ ബൈക്ക് റേസും ഇതിനെതിരെ മുഖ്യമന്ത്രി പറഞ്ഞ വാക്കുകളുമാണ് സമസ്തയെ ചൊടിപ്പിച്ചത് .തെമ്മാടിത്തരം കാട്ടിയത് മുസ്ലിം വിഭാഗം മാത്രമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ..ഇത് മതേതര കേരളത്തെ അമ്പരിപ്പിച്ചു എന്ന് മുഖ പ്രസംഗത്തിലൂടെ സമസ്ത പറയുന്നു.ഈ സംഭവത്തെ വർഗീയ പ്രചാരണത്തിന് ഉപയോഗിച്ചവരുടെ നാവായി മുഖ്യമന്ത്രി മാറി. അക്രമികൾക്ക് മുസ്ലിം ചാപ്പ കുത്തിയത് സംഘ പരിവാർ രീതിയായി. നാട്ടിൽ എന്തു സംഭവമുണ്ടായാലും മത നിറം നോക്കി ഇടപെടുന്ന വർഗീയ വാദികളുടെ രീതിയിലേക്ക് മുഖ്യമന്ത്രി താഴ്ന്നു പോകാൻ പാടില്ലായിരുന്നു. ഒരു വിഭാഗത്തെ ബോധപൂർവ്വം കുഴപ്പക്കാരായി ചിത്രീകരിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചെന്നും സമസ്ത കുറ്റപ്പെടുത്തുന്നു. ആരെ സുഖിപ്പിക്കാനാണ് ആരുടെ കൈയടി നേടാനാണ് മുഖ്യമന്ത്രി അവാസ്തവമായ കാര്യങ്ങൾ ആരോപിച്ചതെന്നും മുഖപ്രസംഗത്തിലൂടെ ചോദിക്കുന്നു.ഇത് ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ല. മുഖ്യമന്ത്രി ഖേദം പ്രകടിപ്പിക്കണമായിരുന്നു.അതുണ്ടായില്ല എന്നും മുഖപ്രസംഗം.അതേസമയം പ്രത്യേക മതവിഭാഗത്തെ മോശപ്പെടുത്തുന്ന നിലപാടല്ല മുഖ്യമന്ത്രിയുടേതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു

തിരുവനന്തപുരത്ത് നടന്ന മുഖാമുഖം പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം

Advertisement