കെ. മുരളീധരന് ശിഖണ്ഡിയെപ്പോലെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. എല്ലാവരും ജയിക്കാന്‍ വേണ്ടി മല്‍സരിക്കുമ്പോള്‍ തോല്ക്കാന് വേണ്ടിയാണ് മുരളി ഇറങ്ങുന്നത്. അമ്മയെ ആക്ഷേപിച്ച കോണ്‍ഗ്രസിലെ സാമൂഹ്യ വിരുദ്ധരെ മുരളി തള്ളിപ്പറഞ്ഞില്ല. ഇടതുമുന്നണിയെ ജയിപ്പിക്കാന്‍ മുരളീധരന് അച്ചാരം വാങ്ങിയെന്നും മുരളീധരന് പാര്‍ട്ടി മാറേണ്ടിവരുമെന്നും കെ.സുരേന്ദ്രന് കോട്ടയത്ത് പറഞ്ഞു.
ബിജെപി സ്ഥാനാര്‍ത്ഥികള്‍ വോട്ട് നേടി ജയിക്കാനാണ് മത്സരിക്കുന്നത്, എന്നാല്‍ മുരളീധരന് പറയുന്നത് ബിജെപിയെ മൂന്നാം സ്ഥാനത്തേക്ക് വിഴ്ത്താനാണ് മത്സരിക്കുന്നതെന്നാണ് കെ. സുരേന്ദ്രന് പറഞ്ഞു.