അടൂർ. ലൈഫ് ലൈൻ ആശുപത്രിയുടെ മൾട്ടി സ്പെഷ്യൽറ്റി സംവിധാനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാല് മണിക്ക് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. ബഹു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കും.
കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, ട്രാൻസ്പോർട് വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാർ, ആൻറ്റോ ആന്റണി എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, യു പ്രതിഭ എം എൽ എ, എം എസ് അരുൺകുമാർ എം എൽ എ, ഡോ സുജിത് വിജയൻ പിള്ള എം എൽ എ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൽ അനിതാകുമാരി എന്നിവർ വിവിധ ഡിപ്പാര്ട്മെന്റുകൾ സമർപ്പിക്കും.
സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പഴകുളം മധു, എ പി ജയൻ, ബി ജെ പി സ്റ്റേറ്റ് കമ്മിറ്റി അംഗം ടി ആർ അജിത്, എസ് എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ പദ്മകുമാർ, മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് ടി എം ഹമീദ്, മേലൂട് അനിൽകുമാർ, അരുൺ തടത്തിൽ, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്, ജില്ല പഞ്ചായത്ത് അംഗം സറീന ദേവി കുഞ്ഞമ്മ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ പി സന്തോഷ്, പഞ്ചായത്ത് അംഗം ശൈലജ പുഷ്പൻ തുടങ്ങിയവർ ആശംസാ പ്രസംഗങ്ങൾ നടത്തും.
ലൈഫ് ലൈൻ ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ എസ് പാപ്പച്ചൻ, മെഡിക്കൽ ഡയറക്ടർ ഡോ മാത്യൂസ് ജോൺ, സിഇഒ ഡോ ജോർജ് ചാക്കച്ചേരി എന്നിവർ സംസാരിക്കും. ഡിറക്ടര്മാരായ ഡെയ്സി പാപ്പച്ചൻ, ഡോ സിറിയക് പാപ്പച്ചൻ എന്നിവർ വിശിഷ്ട വ്യക്തികൾക്കു ഉപഹാരം നൽകും.
Home News Breaking News ലൈഫ് ലൈൻ ആശുപത്രി മൾട്ടി സ്പെഷ്യൽറ്റിസംവിധാനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം ഇന്ന്