തിരുവനന്തപുരം.വർക്കല ഫ്ലോട്ടിംഗ് ബ്രിഡ്ജിന്റെ കൈവരികൾ തകർന്ന അപകടമുണ്ടായ സംഭവത്തിൽ ടൂറിസം ഡയറക്ടർ പി ബി നൂഹ് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും.റിപ്പോർട്ട് ലഭിച്ചതിനു ശേഷം നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. അതേ സമയം ചട്ടങ്ങൾ പാലിച്ചല്ല നിർമ്മാണമെന്ന് വിവരവകാശ രേഖ ട്വന്റി ഫോറിന് ലഭിച്ചു
ബ്രിഡ്ജ് നിർമ്മാണത്തിൽ ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് വിവരകാശ രേഖയിൽ…തീരദേശ പരിപാലന ചട്ടങ്ങൾ പാലിക്കാതെയാണ് നിർമ്മാണം നടത്തിയിരിക്കുന്നതെന്നും കോസ്റ്റൽ സോൺ മാനേജ്മെന്റിന്റെ അനുമതി വാങ്ങിയിട്ടില്ലെന്നും ആരോപണമുയരുന്നുണ്ട്.. താൽക്കാലിക നിർമ്മാണമായതിനാലാണ് ഇത്തരം അനുമതികൾ ആവശ്യമില്ലാത്തതെന്നാണ് രേഖയിൽ വ്യക്തമാക്കുന്നത്.. ടൂറിസം ഡയറക്ടർ പി ബി നൂഹ് സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഇന്ന് സമർപ്പിക്കും.. റിപോർട്ടിന് ശേഷം നടപടിയെടുക്കാമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.
പാലം തകർന്നത് ആരുടെ വീഴ്ചയെന്നാണ് പ്രതിപക്ഷ നേതാവിന്റെ ചോദ്യം.. നിർമ്മാണത്തിൽ അഴിമതിയുണ്ടെന്ന് അടൂർ പ്രകാശ് എം പി.
അതേ സമയം അപകടത്തിൽ സ്വകാര്യ ഏജൻസിക്ക് ഉത്തരവാദിത്തമുണ്ടെന്ന് വർക്കല മുനിസിപ്പാലിറ്റി ചെയർമാൻ കെ എം ലാജി പറഞ്ഞു.
പൂർണ്ണമായ സുരക്ഷ ഉറപ്പാക്കിയതിനു ശേഷം മാത്രമേ ഇനി ഫ്ലോട്ടിംഗ് ബ്രിഡ്ജ് പ്രവർത്തിപ്പിക്കുവെന്നാണ് നഗരസഭയുടെ നിലപാട്.
Home News Breaking News വർക്കല ഫ്ലോട്ടിംഗ് ബ്രിഡ്ജിന്റെ കൈവരികൾ തകർന്ന അപകടം, ഇന്ന് റിപ്പോർട്ട് സമർപ്പിക്കും