കേരള സർവകലാശാല യുവജനോത്സവത്തിനിടെ എസ്എഫ്ഐ കെ എസ് യു സംഘർഷം ബിനോയ് വിശ്വവും എസ് എഫ് ഐക്കെതിരേ

Advertisement

തിരുവനന്തപുരം. കേരള സർവകലാശാല യുവജനോത്സവത്തിനിടെ എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തെന്ന് ആരോപിച്ച് കെഎസ്യു  നടത്തിയ പ്രതിഷേധത്തിനിടെ അസാധാരണ സംഭവങ്ങൾ. പ്രധാന വേദിയിലേക്ക് തള്ളിക്കയറിയ പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി. മനപ്പൂർവം യുവജനോത്സവം അലങ്കോലപ്പെടുത്താനുള്ള ശ്രമമെന്നാണ് എസ്എഫ്ഐ വിശദീകരണം. ജെ എസ് സിദ്ധാർത്ഥ് മരിച്ചിട്ടും എസ്എഫ്ഐ ആക്രമണം തുടരുന്നു എന്ന് വി ഡി സതീജ്ശൻ പ്രതികരിച്ചു. അതേസമയം എസ്എഫ്ഐക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി.

ഗവൺമെൻറ് ലോ കോളജിലെ ഒപ്പന ടീമിനൊപ്പം വന്ന കെഎസ്‌യു പ്രവർത്തകരെ എസ്എഫ്ഐ കയ്യേറ്റം ചെയ്തെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധങ്ങളുടെ തുടക്കം. ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കെഎസ്‌യു.


ഒപ്പന മത്സരങ്ങൾ അലങ്കോലപ്പെട്ടതോടെ , കെഎസ്യു പ്രവർത്തകർക്കെതിരെ മത്സരാത്ഥികൾ തിരിഞ്ഞു


പ്രതിഷേധിച്ചവരെ പരിഹസിച്ച് സംഘാടക സമിതി പാട്ട് ഇട്ടതോടെ സംഘർഷമായി.


തുടർന്ന് ബലംപ്രയോഗിച്ച് പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. യുവജോത്സവം അലങ്കോലപ്പെടുത്താനുള്ള ശ്രമമാണ് കെഎസ്‌യു നടത്തുന്നത് എന്ന് എസ് എഫ് ഐ ആരോപിച്ചു.


കെഎസ്‌യു ഭാരവാഹികളെ മർദ്ദിക്കുന്ന തുടർന്നാൽ അവരെ സംരക്ഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.


അതിനിടെ എസ്എഫ്ഐക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. എസ്എഫ്ഐ നാമധാരികൾ നടത്തുന്നത് സംഘടനയ്ക്ക് നിരക്കാത്തതെന്ന് ബിനോയ് വിശ്വം.


സർവകലാശാല കലോത്സവം നാളെ അവസാനിക്കും. സംഘർഷ സാധ്യതയുള്ളതിനാൽ വേദികളിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.