നടുക്കുന്ന ഓര്‍മ്മകള്‍,പൂക്കോട് വെറ്റിനറി കോളേജ് ഇന്ന് വീണ്ടും തുറക്കും

Advertisement

ആള്‍ക്കൂട്ട വിചാരണക്കിരയായി സിദ്ധാര്‍ഥന്‍ എന്ന വിദ്യാര്‍ഥി മരിച്ചതിനെതുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ക്കൊടുവില്‍ പൂക്കോട് വെറ്റിനറി കോളേജ് ഇന്ന് വീണ്ടും തുറക്കും. .ഹോസ്റ്റലുകളില്‍ അഞ്ചിടത്ത് പുതിയ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ 24മണിക്കൂറും കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ പ്രവേശിക്കുകയും പുറത്തുപോവുകയുമൊക്കെ ചെയ്യാം.ഇതിന് സര്‍കലാശാല നിയന്ത്രണം കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ട്.
ആണ്‍കുട്ടികളുടെ രണ്ട് ഹോസ്റ്റല്‍ അടക്കം നാലിടത്ത് ഹോസ്റ്റല്‍ വാര്‍ഡന്‍മാരുടെ എണ്ണം കൂട്ടുന്നത് ഒരുമാസത്തിനകം നടപ്പാക്കും.അതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ച് വരികയാണെന്ന് സര്‍വകലാശാല അധികൃതര്‍ പറഞ്ഞു. ഹോസറ്റലിന് മൊത്തത്തില്‍ ഒരു അസിസ്റ്റന്റ് വാര്‍ഡന് ചുമതല നല്‍കും. ഓരോനിലയിലും ഓരോ അധ്യാപകര്‍ക്കാണ് ചുമതല . കോളേജിലുണ്ടായ ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് മുക്തരാവാത്തതിനാല്‍ വിദ്യാർഥികൾക്ക് കൗണ്‍സിലിങ് നല്‍കുന്നുണ്ട്.