മള്‍ട്ടി ലെയിന്‍ പാത കണ്ട് ആക്രാന്തം കാട്ടി പണി വാങ്ങല്ലേ,ഡ്രൈവ് ചെയ്യുന്നവര്‍ ഇക്കാര്യങ്ങള്‍ അറിയാതെ പോകരുത്

Advertisement

അരനൂറ്റാണ്ടിനുശേഷം ആണ് തലശേരി -മാഹി ബൈപ്പാസ് വന്നത്, വന്നപ്പോള്‍ ജോറായ ആറുവരി പാത വന്നു. പാതയുണ്ട് എന്നു കരുതി പായാമെന്ന് കരുതല്ലേ. ഡ്രൈവര്‍മാര്‍ മള്‍ട്ടി ലെയിന്‍ പാതയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഓര്‍മിപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ് രംഗത്തുണ്ട്. തലശേരി – മാഹി ആറുവരി ബൈപാസ് ഉദ്ഘാടനം ചെയ്യപ്പെടുന്ന ഘട്ടത്തിലാണ് എംവിഡിയുടെ മുന്നറിയിപ്പ്.


തൃശൂര്‍ – വടക്കഞ്ചേരി പാതയും ആറുവരിയായിട്ടുണ്ട്. താമസിയാതെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയപാതയും ആറുവരി ആകും.

എംവിഡി യുടെ നിര്‍ദ്ദേശങ്ങള്‍ ഇവ

വാഹനങ്ങള്‍ കുറവായാലും അല്ലെങ്കിലും അമിത വേഗത വേണ്ട. വിശാലമായ റോഡ് കാണുമ്‌ബോള്‍ അമിത ആവേശത്തോടെയുള്ള ഡ്രൈവിംഗ് വേണ്ട.
മൂന്നു ലെയിനുകളില്‍ ഏറ്റവും ഇടതു വശമുള്ള പാത വേഗത കുറഞ്ഞ വാഹനങ്ങള്‍ക്ക് (ഉദാഹരണം- ടു വീലര്‍, 3 വീലര്‍ (അനുവാദമുണ്ടെങ്കില്‍), ചരക്കു വാഹനങ്ങള്‍, സ്‌കൂള്‍ വാഹനങ്ങള്‍) ഉള്ളതാണ്.
രണ്ടാമത്തെ ലെയിന്‍ ബാക്കി വരുന്ന മറ്റു വേഗത കൂടിയ വാഹനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്.
മൂന്നാമത്തെ ലെയിന്‍ വാഹനങ്ങള്‍ക്ക് മറികടക്കേണ്ടി വരുമ്‌ബോള്‍ മറികടക്കാന്‍ മാത്രമുള്ളതാണ്. കൂടാതെ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് ഈ ലൈന്‍ തടസ്സമില്ലാതെ ഉപയോഗിക്കാനുമാവും.
ഏതു ലെയിനിലുള്ള വാഹനവും മറികടക്കേണ്ടി വരുമ്‌ബോള്‍ കണ്ണാടികള്‍ നോക്കി സിഗ്‌നലുകള്‍ നല്‍കിയതിനു ശേഷം തൊട്ടു വലതു വശത്തുള്ള ലെയിനിലൂടെ മറികടന്ന് തിരിച്ച് തങ്ങളുടെ ലെയിനിലേക്ക് തന്നെ വരേണ്ടതാണ്.
ഏതെങ്കിലും കാരണവശാല്‍ മറികടക്കാന്‍ ശ്രമിക്കുമ്‌ബോള്‍ വലതു വശത്തുള്ള വാഹനം വേഗത കുറച്ചാണ് പോകുന്നതെങ്കില്‍ മറ്റു അപകടങ്ങള്‍ ഒന്നും ഉണ്ടാവില്ല എന്ന് ഉറപ്പാക്കി അതിന്റെ ഇടതുവശത്തുകൂടി മറികടക്കാവുന്നതാണ്.
സര്‍വീസ് റോഡില്‍ നിന്ന് മെയിന്‍ റോഡിലേക്ക് കയറുമ്‌ബോള്‍ ശ്രദ്ധയോടെ സിഗ്‌നലുകള്‍ നല്‍കി കണ്ണാടികള്‍ ശ്രദ്ധിച്ചു നിരീക്ഷിച്ച് മെര്‍ജിംഗ് ലെയിനിലൂടെ വേഗത വര്‍ദ്ധിപ്പിച്ച് മെയിന്‍ റോഡിലേക്ക് പ്രവേശിക്കേണ്ടതാണ്.
മെയിന്‍ റോഡില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് പ്രവേശിക്കുമ്‌ബോള്‍ ഓടിക്കൊണ്ടിരിക്കുന്ന ലെയിനില്‍ നിന്ന് കണ്ണാടി നോക്കി, സിഗ്‌നല്‍ നല്‍കി ബ്ലൈന്റ് സ്‌പോട്ട് ചെക്ക് ചെയ്ത് വേഗത കുറച്ച് ഇടത്തേ ലെയിനിലെത്തി ശ്രദ്ധിച്ച് സര്‍വീസ് റോഡിലേക്ക് പ്രവേശിക്കാം .
കുറെ ദൂരം തങ്ങള്‍ സഞ്ചരിക്കുന്ന ലെയിനില്‍ തുടരാതെ പെട്ടെന്ന് തന്നെ മുന്നിലുള്ള വാഹനത്തെ ഒരു കാരണവശാലും മറികടക്കരുത്.
ലെയിന്‍ ട്രാഫിക് കൃത്യമായി പാലിക്കാത്ത വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന നിയമം 177 എ പ്രകാരം നിയമ നടപടികള്‍ കര്‍ശനമായിരിക്കും.

Advertisement

1 COMMENT

  1. വേഗത കുറഞ്ഞ വാഹനങ്ങളും ചരക്കുവാഹനം വാഹനം പഠിക്കുന്നവർ സ്കൂട്ടർ യാത്രക്കാർ എന്നിവർ ആണ് ഇപ്പൊ സ്പീഡ് line ഉപയോഗിക്കുന്നത്. ടോൾ കൊടുത്തു ഇടതുവശത്തോകൂടി overtake ചെയ്തു പോകാനേ നിവർത്തി ഉള്ളൂ ഇപ്പൊ. ഇവിടെയുള്ള തെറ്റായ ഡ്രൈവിംഗ് പരിശീലനവും അറിവില്ലായിമയുമാണ് ഇങ്ങനെ ഓടിക്കുന്നതിനു കാരണം

Comments are closed.