ന്യൂഡെല്‍ഹി .ആധുനിക മിനി സ്‌കേട്ടുകളും ഇന്ത്യന്‍ ശില്‍പ കലാവൈഭവവും തമ്മില്‍ ബന്ധപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൊണാര്‍കിലെ ക്ഷേത്രങ്ങളിലെ ശില്‍പങ്ങള്‍ പോലും മിനി സ്‌കേട്ട് ധരിച്ച് പഴ്സും പിടിച്ചാണ് നില്‍ക്കുന്നതെന്ന് മോദി പറഞ്ഞു.
ഡല്‍ഹി ഭാരത് മണ്ഡപത്തില്‍ സംഘടിപ്പിച്ച നാഷ്ണല്‍ ക്രിയേറ്റേഴ്സ് അവാര്‍ഡിലായിരുന്നു മോദിയുടെ പരാമര്‍ശം.
നാഷ്ണല്‍ ക്രിയേറ്റേഴ്സ് അവാര്‍ഡില്‍ കണ്ടന്റ് ക്രിയേറ്ററായ ജാന്‍വി സിംഗിനായിരുന്നു ഹെറിറ്റേജ് ഫാഷന്‍ ഐക്കണ്‍ അവാര്‍ഡ്. ജാന്‍വി സിംഗ് ആത്മീയതയേയും സംസ്‌കാരത്തേയും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ പരമ്ബരാഗത വസ്ത്രങ്ങളുടെ വക്താവ് കൂടിയാണ്. ജാന്‍വിക്ക് പുരസ്‌കാരം നല്‍കുന്നതിനിടെയാണ് പ്രധാനമന്ത്രി ആധുനിക വേഷങ്ങളെ കുറിച്ച് പറഞ്ഞത്.
ഇന്ത്യയാണ് ഫാഷന്റെ വഴികാട്ടി കാരണം നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ പണികഴിപ്പിക്കപ്പെട്ട കൊണാര്‍ക്ക് സൂര്യ ക്ഷേത്രത്തിലെ ശില്‍പങ്ങളില്‍ ഫാഷന്‍ സെന്‍സ് കാണാമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. ‘മിനി സ്‌കേട്ടുകള്‍ ആധുനികതയുടെ ചിഹ്നമായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ കൊണാര്‍കിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രങ്ങളിലെ ശില്‍പങ്ങളില്‍ മിനി സ്‌കേട്ടും പഴ്സും കാണാം’- മോദി പറഞ്ഞു.