തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനത്തിൽ കേന്ദ്രസർക്കാറിന്റെ ഇടപെടൽ നിയന്ത്രിക്കണം, കോൺഗ്രസ് സുപ്രിംകോടതിയില്‍

Advertisement

ന്യൂഡെല്‍ഹി. തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനത്തിൽ കേന്ദ്രസർക്കാറിന്റെ ഇടപെടൽ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സുപ്രിംകോടതിയെ സമീപിച്ചു.പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ നിയമനം ചോദ്യം ചെയ്താണ് ജയ താക്കൂർ ഹർജി നൽകിയത്.തെരഞ്ഞെടുപ്പ് കമ്മിഷനിലെ ഒഴിവുകൾ നികത്താൻ നിയമനസമിതിയുടെ യോഗം വെള്ളിയാഴ്ച ചേരും.അതിനിടയിൽ അരുൺ ഗോയലിന്റെ രാജിക്ക് കാരണം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുമായുള്ള തർക്കമെന്ന് സൂചന.

തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയിലിന്റെ രാജി രാജ്യമാകെ ചർച്ച വിഷയം ആയി. പ്രതിപക്ഷം ഉൾപ്പെടെ അരുൺ ഗോയിലിന്റെ രാജിയിൽ ചോദ്യം ഉയർത്തിയപ്പോൾ കേന്ദ്രസർക്കാരിന് ക്ഷീണമായി. തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഒഴിവുകൾ നികത്തുന്നതിനായി വെള്ളിയാഴ്ച നിയമന സമിതി യോഗം ചേരും. ഇതിനെതിരെയാണ് കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്.നിലവിലെ നിയമന സമിതി ഭരണകക്ഷിയുടെ ആധിപത്യം പ്രകടമാകുന്നതാണെന്നും ചീഫ് ജസ്റ്റിസിനെ സമിതിയിൽ നിന്ന് ഒഴിവാക്കിയതോടെ നീതിയുക്തവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് ലംഘനമാണ് കേന്ദ്രം നടത്തിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുമായുള്ള അഭിപ്രായ ഭിന്നതകളാണ് അരുൺ ഗോയിലിന്റെ രാജിക്ക് പിന്നിൽ എന്ന സൂചനയും ഉണ്ട്. ശിവസേന ഭിന്നതയിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ തീരുമാനത്തിൽ അരുൺ ഗോയിലിന് വിയോജിപ്പ് ഉണ്ടായിരുന്നതായാണ് വിവരം. നിയമസഭാ കക്ഷി ഭൂരിപക്ഷത്തിനൊപ്പം സംഘടനാപരമായ ഭൂരിപക്ഷവും പരിശോധിക്കപ്പെടണമെന്ന അരുൺ ഗോയിലിന്റെ അഭിപ്രായം പരിഗണിക്കാതെയാണ് തീരുമാനമെടുത്തത്.ബംഗാളിൽ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിനു ശേഷമുള്ള വാർത്താസമ്മേളനത്തിലും അരുൺഗോയാൽ പങ്കെടുത്തിരുന്നില്ല

Advertisement