ഇനി വൃത വിശുദ്ധിയുടെ നാളുകൾ,കേരളത്തിൽ നാളെ റമദാൻ ഒന്ന്

Advertisement

ഇസ്ലാം മത വിശ്വാസികൾക്ക് ഇനി വൃത വിശുദ്ധിയുടെ നാളുകൾ.കേരളത്തിൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് വിവിധ ഖാദിമാർ അറിയിച്ചു. മലപ്പുറം പൊന്നാനിയിലാണ് മാസപ്പിറവി കണ്ടത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ, ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ, പാളയം ഇമാം വി.പി സുഹൈബ് മൗലവി തുടങ്ങിയ ഖാദിമാരാണ് റമദാൻ പിറ കണ്ട സ്ഥിരീകരിച്ചത്. ആത്മസംസ്‌കരണത്തിന്റെ ദിനരാത്രങ്ങളായാണ് റമദാനെ ഇസ്‌ലാം മത വിശ്വാസികൾ കാണുന്നത്. ഇസ്‌ലാം മതവിശ്വാസികൾക്ക് അല്ലാഹുവിലേക്കുള്ള ആത്മസമർപ്പണത്തിന്റെ മാസം കൂടിയാണ് റമദാൻ. ആയിരം മാസത്തേക്കാൾ പുണ്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ലൈലത്തുൽ ഖദർ രാത്രി റമദാനിലാണ്.

Advertisement