തിരുവനന്തപുരം.ജില്ലയിലെ 10 കോളജുകളിൽ എ ഐ ലാബുകൾ സ്ഥാപിക്കുമെന്ന്
കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ.നിര്‍മ്മിതബുദ്ധി നൂതനാശയ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യ എഐ ദൗത്യത്തിന്റെ ഭാഗമായിയാണ് പുതിയ എ ഐ ലാബുകൾ തിരുവനന്തപുരത്ത് വരുന്നത്. ഗവണ്മെന്റ്, സ്വകാര്യ മേഖലകളിലെ 17 കോളേജുകളിൽ നിന്നാണ് എ ഐ ലാബുകൾ സ്ഥാപിക്കുന്നതിന് അപേക്ഷ ലഭിച്ചത്. ഇതിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 10 കോളേജുകളുടെ പട്ടിക അടുത്ത ഘട്ടത്തിൽ അറിയിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. താൻ തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയായത് കൊണ്ട് തന്നെയാണ് തിരുവനന്തപുരത്തിന് വേണ്ടി പ്രവർത്തിക്കുന്നതെന്നും ചോദ്യത്തിന് മറുപടിയായി രാജീവ് ചന്ദ്രചന്ദ്രശേഖർ പറഞ്ഞു.