കെഎസ്ആർടിസിയുടെ ഡ്രൈവിങ് സ്കൂളുകൾ വരുന്നു….

Advertisement

സംസ്ഥാനത്ത് കെഎസ്ആർടിസിയുടെ ഡ്രൈവിങ് സ്കൂളുകൾ വരുന്നു. ഡ്രൈവിങ് പരിശീലനവും ലൈസൻസിനുള്ള ടെസ്റ്റും കുറഞ്ഞ ചെലവിൽ നടത്തുന്ന തരത്തിൽ സ്കൂളുകൾ തുടങ്ങാനാണ് തീരുമാനം. മന്ത്രി കെ. ബി. ഗണേഷ് കുമാറാണ് പുതിയ ആശയം നിർദേശിച്ചത്. സർക്കാരിന്‍റെ ശൈലിയിൽ പറഞ്ഞാൽ ഒരു കെ ഡ്രൈവിങ് സ്കൂൾ. കാറും ജീപ്പും തുടങ്ങി ലൈറ്റ് മോട്ടോർ വാഹനങ്ങൾ ഓടിക്കാൻ പഠിക്കാൻ ആഗ്രഹിക്കുന്ന ആർക്കും ഇവിടെ ചേരാമെന്നും മന്ത്രി പറയുന്നു. കെഎസ്ആർടിസിയിലെ ഡ്രൈവർമാർ പരിശീലനം നൽകും. ആ കേന്ദ്രത്തിൽ വച്ച് തന്നെ ലൈസൻസിനുള്ള ടെസ്റ്റും നടത്തും. അങ്ങിനെ പരിശീലനം മുതൽ ലൈസൻസ് വരെയുള്ള സേവനമാണ് കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളിന്‍റെ വാഗ്ദാനം. പുതുക്കിയ ഡ്രൈവിങ് ടെസ്റ്റ് തുടങ്ങുന്ന ഏപ്രിൽ 1 ന് മുൻപ് നടപ്പാക്കും. അതിനായി വിശദ റിപ്പോർട്ട് തരാൻ കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കറിനെ ചുമതലപ്പെടുത്തി. ഉടക്കി നിൽക്കുന്ന സ്വകാര്യ ഡ്രൈവിങ്ങ് സ്കൂളുകാർക്ക് പണി കൊടുക്കുക എന്ന ബുദ്ധി കൂടി ഇതിന് പിന്നിലുണ്ടെന്നാണ് നിഗമനം.
ഡ്രൈവിങ്ങ് ടെസ്റ്റുകൾ ഒരു ദിവസം 50 ആയി കുറക്കണമെന്ന മന്ത്രിയുടെ നിർദ്ദേശത്തെ ഡ്രൈവിങ് സ്കൂൾ ഉടമകൾ പ്രതിഷേധിച്ച് തോൽപിച്ചിരുന്നു.

Advertisement