കെ എസ് ആർ ടി സി ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Advertisement

പട്ടാമ്പി. കെ എസ് ആർ ടി സി ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം. പെരുമുടിയൂർ നമ്പ്രം കളരിക്കൽ ഷഹീലിന്റെ ഭാര്യ 27 വയസുകാരി ഷമീമയാണ് അപകടത്തിൽ മരിച്ചത്. ബുധനാഴ്ച വൈകുന്നേരം പട്ടാമ്പി ഗുരുവായൂർ റോഡ് ജങ്ഷനിലാണ് അപകടം ഉണ്ടായത്.റോഡ് മുറിച്ചു കടക്കുന്നതിനിടെ കൂറ്റനാട് ഭാഗത്ത് നിന്ന് വന്ന കെ എസ് ആർ ടി സി ബസ് ഇടിക്കുകയായിരുന്നു. ബസിന്റെ ടയർ യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ഉടൻ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.