കരുനാഗപ്പള്ളിയിൽ കൊല്ലം- തിരുപ്പതി എക്സ്പ്രസ്സ് ട്രെയിൻ സ്റ്റോപ്പ് അനുവദിക്കണംസി ആർ മഹേഷ് എംഎൽഎ

Advertisement

കരുനാഗപ്പള്ളി:പുതുതായി ആരംഭിച്ച കൊല്ലം -തിരുപ്പതി എക്സ്പ്രസ് ട്രെയിന് കരുനാഗപ്പള്ളിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും, കോവിഡ് കാലത്ത് നിർത്തലാക്കിയ മംഗളൊരു തിരുവനന്തപുരം എക്സ്പ്രസിനും നിലമ്പൂർ തിരുവനന്തപുരം രാജ്യ റാണി എക്സ്പ്രസിനും കരുനാഗപ്പള്ളിയിൽ സ്റ്റോപ്പ് പുനസ്ഥാപിക്കണമെന്നും കോവിഡ് കാലത്ത് നിർത്തലാക്കിയ നാഗർകോവിൽ- കോട്ടയം ട്രെയിന് ഓച്ചിറയിൽ സ്റ്റോപ്പ് പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ദക്ഷിണ മേഖല റെയിൽവേ ഡിവിഷൻ മാനേജർക്ക് കത്ത് നൽകിയതായിസി ആർ മഹേഷ് എംഎൽഎ അറിയിച്ചു.മേൽപ്പറഞ്ഞ ട്രെയിനുകൾക്ക്പല സ്ഥലങ്ങളിലും സ്റ്റോപ്പ് പുനസ്ഥാപിച്ചെങ്കിലും കരുനാഗപ്പള്ളി, ഓച്ചിറ സ്റ്റേഷനുകളിൽ സ്റ്റോപ്പ് പുനസ്ഥാപിച്ചിട്ടില്ല എന്നും ദക്ഷിണറെയിൽവേ ഡിവിഷൻ മാനേജരെ ബോധ്യപ്പെടുത്തിയതായി എംഎൽഎ അറിയിച്ചു.