മുഖ്യമന്ത്രിക്കും മകൾക്കും എതിരായ മാസപ്പടി ആരോപണത്തിൽ കേസെടുക്കാൻ ആകില്ലെന്ന് വിജിലൻസ്

Advertisement

തിരുവനന്തപുരം.മുഖ്യമന്ത്രിക്കും മകൾക്കും എതിരായ മാസപ്പടി ആരോപണത്തിൽ കേസെടുക്കാൻ ആകില്ലെന്ന് വിജിലൻസ്.അന്വേഷണം ആവശ്യപ്പെട്ടു മാത്യുകുഴൽ നാടൻ നൽകിയ ഹർജി പരിഗണിക്കവേ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയെയാണ് ഇക്കാര്യം അറിയിച്ചത്.ഹർജിയിൽ ഈ മാസം 27 നു വാദം കേൾക്കും.


ധാതുമണല്‍ ഖനനത്തിനു സിഎംആര്‍എല്‍ കമ്പനിക്കു വഴിവിട്ടു സഹായം നല്‍കിയെന്നും പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് സിഎംആര്‍എല്‍ കമ്പനി മാസപ്പടി കൊടുത്തുവെന്നുമായിരുന്നു മാത്യു കുഴല്‍നാടന്‍ ഹര്‍ജിയില്‍ ആരോപിച്ചത്. മുഖ്യമന്ത്രിയും മകൾ വീണ വിജയനുമടക്കം ഏഴ് പേര്‍ക്കെതിരെയായിരുന്നു ഹർജി.
ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് വിജിലന്‍സ് ചൂണ്ടിക്കാട്ടി.ആരോപണങ്ങൾ
അഴിമതി നിരോധന വകുപ്പ് പരിധിയിൽ വരില്ല.
കേസുമായി ബന്ധപ്പെട്ട മുഴുവന്‍ വിഷയവും കോടതിയുടെ പരിഗണനയിലാണ്. അത്തരമൊരു സാഹചര്യത്തിൽ അന്വേഷണം സാധ്യമല്ലെന്നാണ് വിജിലന്‍സ് നിലപാട്. കേസില്‍ പ്രത്യേകമായി വാദം കേള്‍ക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.ഇരുഭാഗത്തിന്റെയും വാദം കേള്‍ക്കുന്നതിനായി ഈ മാസം 27 ന് ഹർജി വീണ്ടും പരിഗണിക്കും.

Advertisement