കൊച്ചി. ആധാർ മസ്റ്ററിംഗ് നടക്കുന്നതിനാൽ നാളെ മുതൽ മൂന്ന് ദിവസം സംസ്ഥാനത്ത് റേഷൻ കടകൾ പ്രവർത്തിക്കില്ല. ഈ ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ എത്തി ആധാർ അപ്‌ഡേഷൻ നടത്താം. സിവിൽ സപ്ലൈസ് കമ്മീഷണറുടെ ഉത്തരവിനെതിരെ റേഷൻ വ്യാപാരികൾ രംഗത്തെത്തി.
കേന്ദ്ര സർക്കാരിൻറെ തീരുമാനം അനുസരിച്ച് റേഷൻ കാർഡിൽ പേരുള്ള മുഴുവൻ ആളുകളും ഇ – പോസ് മിഷിയൻ വഴി ആധാർ മസ്റ്ററിംഗ് നടത്തണം. ഈ മാസം 31 ആണ് അവസാന തിയതി. ഇത് പ്രകാരം
വെള്ളി, ശനി , ഞായർ ദിവസങ്ങളിൽ പ്രത്യേകം സജീകരിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ എത്തി ആധാർ മസ്റ്ററിംഗ് നടത്തണമെന്നാണ് നിർദേശം. രാവിലെ 8 മണി മുതൽ വൈകിട്ട് 7 മണി വരെ ഇടവേളകളില്ലാതെ റേഷൻ കടകൾ പ്രവർത്തിക്കണമെന്ന ഉത്തരവിനെതിരെ വ്യാപാരികൾ രംഗത്തെത്തി.
റേഷൻ വിതരണവും മസ്റ്ററിംഗും ഒന്നിച്ച് കൊണ്ടു പോകാൻ കഴിയാത്തതിനാൽ നാളെ മുതൽ 3 ദിവസം റേഷൻ വിതരണം ഉണ്ടാകില്ല