ചൂടില്‍ മാത്രമല്ല, വൈദ്യുതി ഉപയോഗത്തിൽ സര്‍വകാല റെക്കോർഡ്

Advertisement

തിരുവനന്തപുരം . വൈദ്യുതി ഉപയോഗത്തിൽ വീണ്ടും റെക്കോർഡ്. ഇന്നലത്തെ പീക്ക് സമയ ഡിമാൻഡ് 5066 മെഗാവാട്ട്. ഇത് സർവ്വകാല റെക്കോർഡാണ്. ഈ മാസം 11 ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ടാണ് മറികന്നത്.

തുടർച്ചയായ മൂന്നാം ദിവസവും മൊത്ത വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. ഇന്നലത്തെ ഉപയോഗം 101.84 ദശലക്ഷം യൂണിറ്റ് ആയിരുന്നു. ഫാന്‍ എസി എന്നിവയുടെ ഉപയോഗമാണ് വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ത്തുന്നതെന്നാണ് വിലയിരുത്തല്‍. വില്‍പനശാലകളില്‍ എസിയുടെ വില്‍പ്പനയും കുത്തനെ ഉയര്‍ന്നു. ഉഷ്ണതരംഗം ദീര്‍ഘനാള്‍ നിലനില്‍ക്കുന്നതും സംസ്ഥാനത്ത് അപൂര്‍വമാണ്.

Advertisement