റബ്ബർ വില എന്താകും?കേരളത്തിൻ്റെ ‘മോദി ഗ്യാരണ്ടി ‘ഇന്നറിയാം

Advertisement

പത്തനംതിട്ട: മോദി ഗ്യാരണ്ടി എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ കണ്ണും നട്ട് റബ്ബർ കർഷകർ. നാനാ രംഗത്തും മോദി ഗ്യാരണ്ടി ഉയർത്തി പ്രചരണ പ്രവർത്തനങ്ങൾ നടത്തുന്ന ബിജെപി, പ്രധാനമന്ത്രിയെ ഇന്ന് പത്തനംതിട്ടയിലെത്തിക്കുന്നതിന് പിന്നിലെ ഉള്ളറ രഹസ്യങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ പ്രസംഗിക്കുന്നത്. കേരളത്തിലെ ബി ജെ പി, എൻ ഡി എ സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം വന്നതിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി പത്തനംതിട്ടയിലെത്തുന്നത്.തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്റ്റർ മാർഗം സമ്മേളന വേദിയിലെത്തും. പത്തനംതിട്ട, മാവേലിക്കര മണ്ഡലങ്ങളിലുള്ള ഒരു ലക്ഷം പ്രവർത്തകർ പ്രധാനമന്ത്രിയുടെ യോഗത്തിലെത്തുമെന്നാണ് സംഘാടകർ കണക്ക് കൂട്ടുന്നത്. ഇതിനായി കൂറ്റൻ പന്തൽ തയ്യാറായിട്ടുണ്ട്. വാഹനങ്ങൾക്ക് വിപുലമായ പാർക്കിങ് ക്രമീകരണങ്ങൾ ഒരുക്കിയ പോലീസ് പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് മുനിസിപ്പൽ സ്റ്റേഡിയത്തിലും പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലും ഡ്രോണുകൾക്കു് നിരോധനവും, നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. സുരക്ഷാ പരിശോധനകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും,സംസ്ഥാന പോലീസും പൂർത്തിയാക്കി.
റബ്ബർ കർഷകരുടെ പ്രശനങ്ങൾ പരിഹരിക്കാൻ ചില പ്രഖ്യാപനങ്ങൾ ഇന്നത്തെ യോഗത്തിൽ പ്രധാനമന്ത്രി നടത്തിയേക്കുമെന്നാണ് കരുതുന്നത്.

Advertisement