പാലക്കാട്.ഓണ്‍ലൈന്‍ തട്ടിപ്പ് വീണ്ടും സജീവം,മലയാളികളും രംഗത്തേക്ക്. ഓണ്‍ലൈന്‍ തട്ടിപ്പില്‍ യുവതിക്ക് 193000 രൂപ നഷ്ടമായി. പാലക്കാട് വടക്കഞ്ചേരി സ്വദേശിനിക്കാണ് പണം നഷ്ടമായത്.
യുവതിയുടെ പരാതിയില്‍ കോഴിക്കോട് കരുവന്‍തിരുത്തി സ്വദേശി സുജിത്തിനെ വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നേരത്തെ സുജിത്തിന് 1.40 ലക്ഷം രൂപ നഷ്ടമായിരുന്നു. ഉത്തരേന്ത്യന്‍ സംഘത്തിന്റെ ഈ തട്ടിപ്പ് രീതി മനസിലാക്കിയാണ് യുവതിയെ കബളിപ്പിച്ചത്. വര്‍ക്ക് ഫ്രം ഹോം എന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പരസ്യം നല്‍കിയാണ് തട്ടിപ്പ് നടത്തിയത്
Home News Breaking News വര്‍ക്ക് ഫ്രം ഹോം എന്ന പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പില്‍ യുവതിക്ക് വന്‍ തുക നഷ്ടമായി