ഇലക്ടറൽ ബോണ്ട്: 2019 മുതൽ 2024 വരെ ബിജെപിക്ക് സംഭാവന കിട്ടിയത് 6060 കോടി രൂപ

Advertisement

ന്യൂ ഡെൽഹി :
ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുറത്തുവന്ന ഇലക്ടറൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് ആയുധമാക്കാൻ പ്രതിപക്ഷ നീക്കം. 47.5 ശതമാനം ഇലക്ടറൽ ബോണ്ടുകളും സ്വന്തമാക്കിയത് ബിജെപിയാണ്. 2019 മുതൽ 2024 വരെ ബിജെപിക്ക് സംഭാവനയായി കിട്ടിയത് 6060 കോടി രൂപയാണ്.
അന്വേഷണം നേരിടുന്ന കമ്പനികളടക്കം രാഷ്ട്രീയപാർട്ടികൾക്ക് സംഭാവന നൽകിയതും വരും ദിവസങ്ങളിൽ വിവാദമാകും. കൂടുതൽ ബോണ്ട് വാങ്ങിയ ആദ്യ അഞ്ച് കമ്പനികളിൽ മൂന്ന് കമ്പനികളും നടപടി നേരിടുമ്പോഴാണ് ബോണ്ട് വാങ്ങിയത്. ഇവർക്കെതിരെ ഇഡി, ആദായനികുതി വകുപ്പ് അന്വേഷണം ഉണ്ടായിരുന്നു

സാന്റിയോഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽസ് 1369 കോടിയാണ് ബോണ്ട് ഉപയോഗിച്ച് സംഭാവന നൽകിയത്. മേഘ എൻജിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് 966 കോടി, ക്യൂക്ക് സപ്ലൈ ചെയിൻ പ്രൈവറ്റ് ലിമിറ്റഡ് 410 കോടി, ഹാദിയ എനർജി ലിമിറ്റഡ് 377 കോടി, വേദാന്ത ലിമിറ്റഡ് 376 കോടി, എന്നിങ്ങനെയാണ് പുറത്തുവരുന്ന കണക്കുകൾ ആകെ സംഭാവനയിൽ പകുതിയോളവും ബിജെപിക്കാണ് ലഭിച്ചത്.
ബിജെപിക്ക് 6050.51 കോടി രൂപ സംഭാവനയായി ലഭിച്ചപ്പോൾ രണ്ടാം സ്ഥാനത്തുള്ള തൃണമൂൽ കോൺഗ്രസിന് 1609.53 കോടിയാണ് സംഭാവന ലഭിച്ചത്. കോൺഗ്രസിന് 1421.87 കോടിയും ബിആർഎസിന് 1214.71 കോടിയും ബിജെഡിക്ക് 775.50 കോടിയും സംഭാവന ലഭിച്ചു.