തിരുവനന്തപുരം. സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് തടസപ്പെട്ടു. ജനങ്ങളുടെ വ്യാപക പ്രതിഷേധം കണക്കിലെടുത്ത് മസ്റ്ററിംഗ് സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തി. മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് മസ്റ്ററിംഗ് തുടരാന്‍ തീരുമാനിച്ചെങ്കിലും ഇതും തടസപ്പെട്ടിരിക്കുകയാണ്.
മുന്‍ഗണനാ വിഭാഗത്തിലുള്ള പിങ്ക്, മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക ഇന്നു മുതല്‍ മൂന്നു ദിവസം മസ്റ്ററിംഗ് നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. റേഷന്‍ വിതരണം നിര്‍ത്തിവച്ചും ക്യാമ്പുകള്‍ തുടങ്ങിയുമായിരുന്നു മസ്റ്ററിംഗ്. റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട എല്ലാ അംഗങ്ങളും ഇ-പോസ് മെഷീന്‍ മുഖാന്തിരം അവരുടെ ആധാര്‍ അപ്‌ഡേഷന്‍ നടത്തണം. എന്നാല്‍ രാവിലെ എട്ടു മണി മുതല്‍ തന്നെ സെര്‍വര്‍ തകരാറിലായി മസ്റ്ററിംഗ് തടസപ്പെട്ടു. പലയിടത്തും രാവിലെ മുതല്‍ തന്നെ ജനങ്ങള്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
ബയോമെട്രിക് ഓതന്റിഫിക്കേഷന്‍ പരാജയപ്പെട്ടതോടെ സാങ്കേതിക തകരാര്‍ എന്നു ഇ- പോസ് മെഷീനില്‍ രേഖപ്പെടുത്തി. തുടര്‍ന്നാണ് മസ്റ്ററിംഗ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ചില വ്യാപാരികള്‍ റേഷന്‍ വിതരണം നടത്തിയതാണ് സെര്‍വര്‍ തകരാറിന് ഇടയാക്കിയതെന്ന് മന്ത്രി ജി.ആര്‍.അനില
മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് മസ്റ്ററിംഗ് തുടരുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതും തടസപ്പെട്ടു. മിക്ക റേഷന്‍ കടകളിലും കാര്‍ഡ് ഉടമകള്‍ക്ക് ടോക്കണ്‍ നല്‍കി നാളെ എത്താന്‍ നിര്‍ദ്ദേശിച്ചു. സെര്‍വര്‍ മാറ്റാതെ മസ്റ്ററിംഗ് നടക്കില്ലെന്നാണ് റേഷന്‍ വ്യാപാരികളുടെ നിലപാട്.