റബ്ബര്‍ കയറ്റുമതിക്കാര്‍ക്ക് 5 രൂപ ഇന്‍സെന്റീവ്…. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം റബ്ബര്‍ വിലവര്‍ധനവിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷ

Advertisement

റബ്ബര്‍ കയറ്റുമതിക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇന്‍സെന്റീവ് പ്രഖ്യാപിച്ചു. ഒരു കിലോ റബര്‍ കയറ്റുമതി ചെയ്യുമ്പോള്‍ 5 രൂപ ഇന്‍സെന്റീവ് ലഭിക്കും. കയറ്റുമതി രാജ്യത്ത് റബ്ബര്‍ വിലവര്‍ധനവിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. കോട്ടയത്ത് ചേര്‍ന്ന റബര്‍ ബോര്‍ഡ് മീറ്റിംഗിലാണ് തീരുമാനം അറിയിച്ചത്. യോഗ തീരുമാനം ആശ്വാസകരമെന്ന് കയറ്റുമതികാര്‍ പ്രതികരിച്ചു.
ഷീറ്റ് റബറിനാണ് കിലോയ്ക്ക് 5 രൂപ ഇന്‍സന്റ്റീവ് പ്രഖ്യാപിച്ചിരിക്കുന്നത്. 40 ടണ്‍ വരെ കയറ്റുമതി ചെയ്യുന്നവര്‍ക്ക് 2 ലക്ഷം രൂപാ ഇന്‍സന്റീവ് ലഭിക്കും. ഈ തീരുമാനം കയറ്റുമതിക്കാരെ റബര്‍ ബോര്‍ഡ് അറിയിച്ചു. അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നടപടി. ജൂണ്‍ മാസം വരെയാണ് ഷീറ്റ് റബറിന് കിലോയ്ക്ക് 5 രൂപ ഇന്‍സന്റീവ് പ്രഖ്യാപിച്ചത്. ആര്‍എസ്എസ് 1 മുതല്‍ ആര്‍എസ്എസ് 4 വരെ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്‍സ്റ്റീവ് ലഭിക്കും. ക്രൂഡ് ഓയില്‍ വിലയും കാലാവസ്ഥയും റബര്‍ വില ഉയരാന്‍ കാരണമായിട്ടുണ്ട്. വരുന്ന രണ്ട് വര്‍ഷത്തേക്ക് കര്‍ഷകര്‍ക്ക് സബ്‌സിഡി സ്‌കീമുകളും കൊണ്ടുവരും.

Advertisement