കെ എസ് ആർറ്റിസി ബസിനടിയിൽപ്പെട്ട സ്കൂട്ടർ യാത്രികനായ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

Advertisement

തിരുവല്ല: മരണത്തെ മുഖാമുഖം കണ്ട യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു.തിരുവല്ല കെ എസ് ആർ റ്റി സി ബസ്റ്റാൻ്റിന് മുന്നിൽ ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം. പത്തനംതിട്ടയിൽ നിന്ന് തിരുവല്ലയിലക്ക് വന്ന കെ എസ് ആർ റ്റി സി ബസ് ഫുഡ് ഡെലിവറി ജീവനക്കാരനായ കവിയൂർ സ്വദേശി അഭിജിത്തി (22 )നെ ഇടിച്ചിട്ടു. ബസ്സ് റോഡിൽ നിന്ന് സ്റ്റാൻ്റിലേക്ക് കയറുന്നതിനിടെയാണ് അപകടം.ബസിൻ്റെ മുന്നിൽ ഇടത് വശത്ത് തട്ടിയ യുവാവിൻ്റെ സ്ക്കൂട്ടർ ബസ്സിനടിയിൽ പിൻചക്രത്തിൽ തട്ടിയാണ് കിടന്നത്.ഇടിയേറ്റ യുവാവ് റോഡിലേക്ക് തെറിച്ച് വീണെങ്കിലും ഒരു പോറൽ പോലുമേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.അപകടം നടന്നയുടൻ ബസ് സ്റ്റാൻ്റിൽ നിന്ന് ജീവനക്കാരെത്തി സംഭവം ന്യായാകരിക്കാൻ ശ്രമിച്ചത് നാട്ടുകാരുമായുള്ള വാക്കേറ്റത്തിൽ കലാശിച്ചു.സംഭവം നടന്ന് അര മണിക്കുർ കഴിഞ്ഞാണ് പോലീസെത്തിയത്.