വിവാദം ഒഴിയാതെ കേരള സർവകലാശാല കലോത്സവം

Advertisement

തിരുവനന്തപുരം:കേരള സർവകലാശാല കലോത്സവം പൂർത്തീകരിക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനമെടുത്തെങ്കിലും വിവാദങ്ങൾ ഒഴിയുന്നില്ല.സമിതി യുടെ റിപ്പോർട്ടിന് ശേഷമായിരിക്കും മത്സരങ്ങൾ നടക്കേണ്ട വേദികൾ വരെ തീരുമാനിക്കപ്പെടുക. ഇതടക്കം മത്സരാർത്ഥികളിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്. കലോത്സവ മാന്വൽ പരിഷ്കരിക്കാനുള്ള സിൻഡിക്കേറ്റിന്റെ തീരുമാനം യൂണിയൻ ഭാരവാഹികളിലും ആശങ്ക സൃഷ്ടിക്കുന്നു. എന്നാൽ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടാണ് വൈസ് ചാൻസലറുടേത്.
കലോത്സവ വേദിയിൽ വിധികർത്താവ് പി എൻ ഷാജിക്ക് മർദ്ദനമേറ്റെന്ന ജാമ്യം ലഭിച്ചതിന് ശേഷമുള്ള ജോമെറ്റിന്റെ വെളിപ്പെടുത്തലും ഗൗരവകരം. എന്നാൽ മറ്റു വിധികർത്താക്കൾ ജോമറ്റിന്റെ ആരോപണം തള്ളിയതും സംഭവത്തിൽ ദുരൂഹതയുണ്ടാക്കുന്നുണ്ട്. പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചതിനാൽ തുടർനടപടികളുമായി മുന്നോട്ടു പോകാനാണ് പോലീസിന്റെ തീരുമാനം.