തെരഞ്ഞെടുപ്പ്: കേന്ദ്രസേനയും പോലീസും റൂട്ട് മാർച്ച് നടത്തി

Advertisement

കരുനാഗപ്പള്ളി : തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രസേനയും പോലീസും സംയുക്തമായി റൂട്ട് മാർച്ച് നടത്തി. വെള്ളിയാഴ്ച വൈകിട്ട് തൊടിയൂർ വെളുത്തമണലിൽ നിന്നും തഴവ എവിഎച്ച്എസ് ജംഗ്ഷൻ വരെയായിരുന്നു റൂട്ട് മാർച്ച് നടന്നത്. ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെയും സ്പെഷ്യൽ ബ്രാഞ്ച് എസിപി, സിഐഎസ്എഫ് ഡെപ്യൂട്ടി കമാഡൻ്റ്, കരുനാഗപ്പള്ളി എസിപി പ്രദീപ്, സിഐ മോഹിത്, എസ് ഐ ഷിജു എന്നിവരുടെ നേതൃത്വത്തിലാണ് പരേഡ് നടത്തിയത്. നിർഭയമായും സ്വതന്ത്രമായും വോട്ട് രേഖപ്പെടുത്തുന്നതിന് ജനങ്ങളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റൂട്ട് മാർച്ച് സംഘടിപ്പിച്ചത്.