വാർത്താനോട്ടം
2024 മാർച്ച് 16 ശനി
BREAKING NEWS
👉ദില്ലി മദ്യനയ അഴിമതിക്കേസ്: അരവിന്ദ് കേജ്രിവാൾ ഇന്ന് കോടതിയിൽ ഹാജരായേക്കും
👉സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
👉 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് വൈകിട്ട് 3ന്
👉രാഹൂൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മുംബൈയിൽ സമാപിക്കും.
🌴കേരളീയം🌴
🙏 ബിജെപി ഇത്തവണ കേരളത്തില്‍ രണ്ടക്ക സീറ്റ് നേടുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ ആന്‍ണിയുടെ പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി.
🙏 പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന ഉറച്ച നിലപാടിലാണ് സംസ്ഥാന സര്‍ക്കാരെന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രി അടക്കം പങ്കെടുക്കുന്ന ബഹുജന റാലി സംഘടിപ്പിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.
🙏 ക്ഷേമ പെന്‍ഷന്‍ രണ്ട് ഗഡുകൂടി വിഷുവിന് മുമ്പ് വിതരണംചെയ്യാന്‍ തീരുമാനിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. നിലവില്‍ ഒരു ഗഡു തുക വിതരണം ചെയ്തു കൊണ്ടിരിക്കുകയാണ്. വിഷുവിന് മുന്‍പ് 3200 രൂപ കൂടി ലഭിക്കുമെന്നും, ഇതോടെ അടുത്തടുത്ത ദിവസങ്ങളിലായി 4800 രൂപ ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
🙏 കേരള സര്‍വകലാശാല കലോത്സവത്തിലെ വിധികര്‍ത്താവ് ഷാജിയെ മര്‍ദിക്കുന്നതിന് തങ്ങള്‍ ദൃക്സാക്ഷികളാണെന്ന് നൃത്ത പരിശീലകന്‍ ജോമറ്റ് മൈക്കിള്‍. എസ്എഫ്ഐ നേതാവ് അഞ്ജു കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു മര്‍ദനം. മര്‍ദ്ദനം തുടര്‍ന്നപ്പോള്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ഷാജി പറഞ്ഞിരുന്നുവെന്നും ഇവര്‍ പറഞ്ഞു.
🙏2022ല്‍ നടന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിനെതിരായ സമരത്തില്‍ രജിസ്റ്റര്‍ ചെയ്ത 157 കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ഗുരുതര സ്വഭാവമില്ലാത്ത 157 കേസുകളാണ് പിന്‍വവലിച്ചത്. അതേസമയം ഗൗരവസ്വഭാവമുള്ള 42 കേസുകള്‍ ഇനിയും ബാക്കിയാണ്.
🙏 കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാലയില്‍
പുറത്താക്കപ്പെട്ട വിസിമാര്‍ക്കെതിരെ തിങ്കളാഴ്ച വരെ തുടര്‍നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി. യുജിസി യോഗ്യതയില്ലെന്ന കാരണത്താലാണ് ഗവര്‍ണറുടെ നടപടി. പുറത്താക്കപ്പെട്ട വിസിമാര്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി വാദത്തിനായി തിങ്കളാഴ്ച്ചത്തേക്ക് മാറ്റി.
🙏 ജസ്ന തിരോധാനക്കേസില്‍ സിബിഐ നല്‍കിയ റിപ്പോര്‍ട്ട് തള്ളമെന്ന് ആവശ്യപ്പെട്ട് ജസ്നയുടെ അച്ഛന്‍ ജെയിംസ് സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കി. കേസ് ഈ മാസം 27ന് കോടതി പരിഗണിക്കും.പത്തനംതിട്ടയില്‍ നിന്നും ജസ്നയെ കാണാതായി അഞ്ചു വര്‍ഷത്തിന് ശേഷമാണ് സിബിഐ റിപ്പോര്‍ട്ട് നല്‍കിയത്.
🙏 മെയ് 1 മുതല്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഡ്രൈവിംഗ് പരിഷ്‌കരണം നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതായി സിഐടിയു. മുഖ്യമന്ത്രിയും സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീമുമായുള്ള ചര്‍ച്ചയിലാണ് തീരുമാനമായിരിക്കുന്നത്.
🙏വീടിനു മുന്നിലെ ഓടുകൊണ്ടുള്ള പഴയ മതില്‍ ഇടിഞ്ഞുവീണ് അഞ്ചു വയസുകാരന് തൃശൂരില്‍ ദാരുണാന്ത്യം. വല്ലച്ചിറ പകിരിപാലം കൂടലിവളപ്പില്‍ അനില്‍ കുമാറിന്റെയും ലിന്റയുടെയും മകന്‍ അനശ്വര്‍ ആണ് മരിച്ചത്. വല്ലച്ചിറ ഗവ. യു.പി. സ്‌കൂളിലെ യു.കെ.ജി. വിദ്യാര്‍ഥിയാണ്.
🙏 തിരുവനന്തപുരം പാലോട് വെച്ച് തെങ്കാശിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസും മോട്ടോര്‍ സൈക്കിളും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. പാലോട് സ്വദേശികളായ സുഭാഷ് (55) , അനി (50) എന്നിവരാണ് മരിച്ചത്.
🇳🇪 ദേശീയം 🇳🇪
🙏ലോകത്തെ ഏറ്റവും വലിയ അഴിമതിയാണ് ഇലക്ട്രല്‍ ബോണ്ടുകളെന്ന് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ച തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ ലോകത്തിലെ ഏറ്റവുംവലിയ പിടിച്ചുപറി റാക്കറ്റാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. .
🙏 ഇലക്ട്രല്‍ ബോണ്ട് സംബന്ധിച്ച് പ്രത്യേക അന്വേഷണം നടത്തണമെന്നും അന്വേഷണം പൂര്‍ത്തിയാവുന്നതുവരെ ബി.ജെ.പിയുടെ അക്കൗണ്ട് മരവിപ്പിക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ
🙏 പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ കോയമ്പത്തൂരില്‍ നടത്താന്‍ അനുമതി. മദ്രാസ് ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം പോലീസിന് നല്‍കിയത്. സുരക്ഷാക്രമീകരണങ്ങള്‍ ചൂണ്ടിക്കാണിച്ച് നേരത്തെ പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്ക് അനുമതി
നിഷേധിച്ചിരുന്നു.
🙏 കോണ്‍ഗ്രസ് പാര്‍ട്ടിയാണ് താന്‍ എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടതെന്ന് രാഹുല്‍ ഗാന്ധി. പാര്‍ട്ടി പറഞ്ഞാല്‍ അമേഠിയില്‍ മത്സരിക്കുമെന്നും തീരുമാനമെടുക്കേണ്ടത് തെരഞ്ഞെടുപ്പ് സമിതിയാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
🙏 മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി സെഷന്‍സ് കോടതി തള്ളി. ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട ഇഡി സമന്‍സ് സ്റ്റേ ചെയ്യണമെന്ന കേസില്‍ അരവിന്ദ് കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. ഇന്ന് മജിസ്ട്രേറ്റ് കോടതിയില്‍ കെജ്രിവാള്‍ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.
🙏 മദ്യനയ അഴിമതിക്കേസില്‍ കെ.ചന്ദ്രശേഖര്‍ റാവുവിന്റെ മകളും ബിആര്‍എസ് നേതാവുമായ കെ കവിത അറസ്റ്റില്‍. ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് കവിതയുടെ വസതിയില്‍ നടത്തിയ ഇഡി- ഐടി റെയ്ഡിന് പിന്നാലെയാണ് അറസ്റ്റ്.
🙏 സ്ഥാനാര്‍ഥികളെ തീരുമാനിച്ച് തമിഴ്നാട് സിപിഎം . മധുരയില്‍ സിറ്റിങ് എംപി സു.വെങ്കിടെശനും, ദിണ്ടിഗലില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി സച്ചിദാനനന്ദനും മത്സരിക്കും.
🇦🇺 അന്തർദേശീയം 🇦🇴
🙏 വീടിന് തീപിടിച്ച് ഇന്ത്യന്‍ വംശജരായ മൂന്നംഗ കുടുംബം ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. കാനഡയിലെ ഒന്റാറിയോയിലാണ് സംഭവം. രാജീവ് വരിക്കോ (51), ശില്‍പ കോഥ (47), മഹെക് വരിക്കോ (16) എന്നിവരാണ് മരിച്ചത്.
🙏 പൗരത്വനിയമഭേദഗ
തിയില്‍ അമേരിക്കയുടെ അഭിപ്രായപ്രകടനം അനാവശ്യവും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതുമാണെന്ന് വിദേശകാര്യ വക്താവ് രണ്‍ദീര്‍ ജയ്സ്വാള്‍. പൗരത്വനിയമഭേദഗതി വിജ്ഞാപനത്തെക്കുറിച്ച് തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും നിയമം ഏത് രീതിയില്‍ നടപ്പാക്കുമെന്ന് നിരീക്ഷിച്ചുവരികയാണെന്നും ആയിരുന്നു യു.എസ് വിദേശകാര്യ വക്താവ് നേരത്തെ പ്രതികരിച്ചത്.
🏏 കായികം🏏
🙏 വനിതാ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഫൈനലില്‍. എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ചാണ് ആര്‍സിബി ഫൈനലിലെത്തിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുക്കാനാണ് സാധിച്ചത്.