മന്ത്രി കെ രാധാകൃഷ്ണനെ അവസാനിപ്പിക്കാനാണ് പിണറായി ശ്രമിക്കുന്നതെന്ന് വി ഡി സതീശൻ

Advertisement

ആലത്തൂർ:
രാധാകൃഷ്ണനെ അവസാനിപ്പിക്കാനാണ് പിണറായി വിജയൻ സ്ഥാനാർത്ഥിത്വം നൽകി മത്സരിപ്പിക്കുന്നതെന്ന് വി ഡി സതീശൻ.
കെ രാധാകൃഷ്ണൻ അബദ്ധത്തിൽ സർക്കാരിൽ മന്ത്രി ആയതാണ്
അതും കൂടി അവസാനിപ്പിച്ച് പറഞ്ഞുവിടാൻ ആണ് പിണറായി വിജയൻ ഇപ്പോൾ കെ രാധാകൃഷ്ണനെ സ്ഥാനാർത്ഥിയാക്കിയത്.
രാധാകൃഷ്ണൻ മന്ത്രിയായി ഇവിടെ തുടരട്ടെ എന്നും, അത് പിണറായി വിജയൻറെ മുഖത്ത് ഏൽക്കുന്ന ആഘാതം ആയിരിക്കുമെന്നും വി ഡി സതീശൻ.
തോറ്റാൽ ക്ഷീണം രാധാകൃഷ്ണൻ അല്ല പിണറായി വിജയൻ ആണെന്നും വി ഡി സതീശൻ പറഞ്ഞു.
ആലത്തൂർ ലോകസഭാ മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രവർത്തന കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

Advertisement