മണിപ്പുഴയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം

Advertisement

കോട്ടയം. മണിപ്പുഴയിൽ ഉണ്ടായ അപകടത്തിൽ ഒരു മരണം. പെരുമ്പാവൂർ സ്വദേശി ഉണ്ണികൃഷണനാണ് മരിച്ചത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നിൽ ജീപ്പിടിച്ചാണ് അപകടം. പുലർച്ചെ അഞ്ചരയോടെ മണിപ്പുഴ ജംഗ്ഷനിലായിരുന്നു അപകടം.

എട്ടു പേരടങ്ങുന്ന മുടിയേറ്റ് സംഘമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവർ സഞ്ചരിച്ചിരുന്ന ജീപ്പ് നിയന്ത്രണം നഷ്ടമായി ലോറിയ്ക്ക് പിന്നിൽ ഇടിയ്ക്കുകയായിരുന്നു.

Advertisement