കടമ്പനാട് വില്ലേജ് ഓഫീസറെ കുരുതികൊടുത്തിട്ട് പ്രതികരിക്കാന്‍ പ്രതിപക്ഷം പോലുമില്ല

Advertisement

അടൂർ. കടമ്പനാട് വില്ലേജ് ഓഫിസർ മനോജിൻ്റെ മരണം; കലക്ടർ ആർ ഡി ഒ യോട് റിപ്പോർട്ട് തേടി.
ആർ ഡി ഒ നൽകുന്ന റിപ്പോർട്ട് ലാൻഡ് റവന്യൂ കമ്മീഷണർക്ക്  കൈമാറും. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് 12 വില്ലേജ് ഓഫിസർമാർ ഇന്നലെ കലക്ടർക്ക് പരാതി നൽകിയിരുന്നു.പരാതി സമഗ്ര അന്വേഷണത്തിനായി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി മണ്ണെടുപ്പ് അടക്കമുള്ള കാര്യങ്ങളിൽ ബാഹ്യ ഇടപെടൽ തടയണമെന്നും വില്ലേജ് ഓഫീസർമാരുടെ പരാതിയിലുണ്ട്.രാഷ്ട്രീയ ഇടപെടലും നേതാക്കളുടെ ഭീഷണിയും ജോലി ചെയ്യാനാവാത്ത അവസ്ഥയും സംബന്ധിച്ച നേരത്തേ ജോലിചെയ്ത വില്ലേജ് ഓഫീസര്‍മാര്‍ ആണ് പരാതി നല്‍കിയത്. രണ്ടായി മാറ്റത്തക്ക് ജോലിഭാരമുള്ള വില്ലേജാണിത്. അതിനൊപ്പമാണ് കടുത്ത രാഷ്ട്രീയ ഇടപെടലും പക്കാ ഗുണ്ടാ മോഡലിലുള്ള ഭീഷണിയും. ഇടതുപക്ഷത്തെ പ്രമുഖ രാഷ്ട്രീയകക്ഷി നേതാക്കള്‍ മാഫിയാതലവന്മാരെപ്പോലെയാണ് ഉദ്യോഗസ്ഥരെ വിരട്ടുന്നത്.

മണ്ണെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളുടെ ഭീഷണി ഉണ്ടായിരുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു
അതേസമയം വില്ലേജ് ഓഫീസറുടെ കുടുംബം ഇതുവരെ പരാതി നൽകിയിട്ടില്ല. വില്ലേജ് ഓഫിസര്‍ മനോജ് ആത്മഹത്യചെയ്തത് ഭീഷണിമൂലമാണെന്ന് വ്യക്തമായ ആരോപണമുണ്ടായിട്ടും പ്രതിപക്ഷ നേതാക്കള്‍ ശക്തമായ ഇടപെടല്‍ നടത്തിയിട്ടില്ല എന്നതും ഇവര്‍ തമ്മിലുള്ള ബന്ധത്തിന് തെളിവാണ്

Advertisement